ആശങ്കകള്‍ക്ക് നടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍

ഏഴോളം കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് ഇടിഞ്ഞത്

Update:2022-02-28 17:18 IST

രാവിലെ ആയിരത്തിലേറെ പോയ്ന്റ് ഇടിഞ്ഞ് പിന്നീട് 1500 ലേറെ പോയ്ന്റ് തിരിച്ചുകയറി, ഒടുവില്‍ 389 പോയ്ന്റ് നേട്ടത്തോടെ ഇന്ന് സെന്‍സെക്‌സ് ക്ലോസ് ചെയ്തു. യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷം തന്നെയാണ് വിപണിയെ ഉലയ്ക്കുന്ന മുഖ്യ ഘടകങ്ങളില്‍ ഒന്ന്.

എന്നിരുന്നാലും മുഖ്യ സൂചികകള്‍ ഏതാണ്ട് 0.7 ശതമാനം നേട്ടത്തോടെയാണ് ഇന്ന് ക്ലോസ് ചെയ്തത്. മെറ്റല്‍, ഐറ്റി, റിയാല്‍റ്റി എന്നിവയില്‍ നിക്ഷേപകര്‍ വാങ്ങല്‍ താല്‍പ്പര്യം കാണിച്ചതാണ് സൂചികകളെ ഉയര്‍ത്തിയത്.

വിശാല സൂചികകളും താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.8 ശതമാനത്തോളം നേട്ടം കാണിച്ചു.

സെന്‍സെക്‌സ് 389 പോയ്ന്റ് നേട്ടത്തില്‍ 56,247ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 135 പോയ്ന്റ് നേട്ടത്തോടെ 16,794ലും ക്ലോസ് ചെയ്തു.

നിഫ്റ്റി മെറ്റല്‍ സൂചിക ഏതാണ്ട് അഞ്ചുശതമാനത്തോളം ഉയര്‍ന്നു
കേരള കമ്പനികളുടെ പ്രകടനം
വി ഗാര്‍ഡ് (5.53 ശതമാനം), കിറ്റെക്‌സ് (5.57 ശതമാനം), കിംഗ്‌സ് ഇന്‍ഫ്ര (4.98 ശതമാനം), എവിറ്റി നാച്വറല്‍ (4.77 ശതമാനം), സ്‌കൂബിഡേ (3.43 ശതമാനം) തുടങ്ങിയ കമ്പനികളെല്ലാം ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. ജിയോജിത് ഓഹരി വില ഇന്ന് രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.




 



Tags:    

Similar News