ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ സൂചികകള്‍
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ മുന്നേറ്റത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 142.81 പോയ്ന്റ് ഉയര്‍ന്ന് 59744.65 പോയ്ന്റിലും നിഫ്റ്റ് 66.80 പോയ്ന്റ് ഉയര്‍ന്ന് 17818.70 പോയ്ന്റിലും ക്ലോസ് ചെയ്തു. 1910 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1235 ഓഹരികളുടെ വിലിയിടിഞ്ഞു. 78 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ശ്രീസിമന്റ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, എല്‍ & ടി, ബജാജ് ഫിനാന്‍സ്, എച്ച് ഡി എഫ് സി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ബാങ്ക്, മെറ്റല്‍, എഫ്എംസിജി, ഓയ്ല്‍ & ഗ്യാസ് സെക്ടറല്‍ സൂചികകളില്‍ 05-1 ശതമാനം നേട്ടം രേഖപ്പെടുത്തി. ഓട്ടോ, കാപിറ്റല്‍ ഗുഡ്‌സ്, ഫാര്‍മ ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഇന്‍ഡിട്രേഡ് (5.96 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.99 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.93 ശതമാനം), എവിറ്റി (3.71 ശതമാനം), നിറ്റ ജലാറ്റിന്‍ (2.53 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.47 ശതമാനം), സിഎസ്ബി ബാങ്ക് (2.29 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍. എഫ്എസിടി, ഈസ്റ്റേണ്‍ ട്രെഡ്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍,
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ആസ്റ്റര്‍ ഡി എം, കിറ്റെക്‌സ് തുടങ്ങി 16 കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.