തുടര്‍ച്ചയായ നാലാം ദിവസവും മുന്നേറ്റം തുടര്‍ന്ന് സൂചികകള്‍

15 കേരള കമ്പനികളുടെ ഓഹരി വിലയില്‍ വര്‍ധന

Update: 2022-01-12 12:05 GMT

റിയല്‍റ്റി, ഓട്ടോ, എനര്‍ജി, ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും മുന്നേറി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 533.15 പോയ്ന്റ് ഉയര്‍ന്ന് 61150.04 പോയ്ന്റിലും നിഫ്റ്റി 156.50 പോയ്ന്റ് ഉയര്‍ന്ന് 18212.30 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.

1694 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1554 ഓഹരികളുടെ വിലയിടിഞ്ഞു. 54 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. മഹീന്ദ്ര & മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളുടെ വില കൂടിയപ്പോള്‍ ടൈറ്റന്‍ കമ്പനി, ടിസിഎസ്, ശ്രീ സിമന്റ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, സിപ്ല തുടങ്ങിയവയുടെ വിലയിടിഞ്ഞു.
മെറ്റല്‍, പവര്‍, ഓട്ടോ, ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി സൂചികകള്‍ 1-2 ശതമാനം നേട്ടം രേഖപ്പെടുത്തി. ഐറ്റി, ഫാര്‍മ സൂചികകളില്‍ കാര്യമായ മാറ്റം പ്രകടമായില്ല. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ 0.7- 1 ശതമാനം ഉയര്‍ച്ചയുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
15 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് കൂടി. കേരള ആയുര്‍വേദ (5.96 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (5.50 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (5.38 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.99 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.10 ശതമാനം), ഫെഡറല്‍ ബാങ്ക് (2.02 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. കിറ്റെക്‌സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, സിഎസ്ബി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, ധനലക്ഷ്മി ബാങ്ക് തുടങ്ങി 14 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 233.40

ആസ്റ്റര്‍ ഡി എം 182.85

എവിറ്റി 81.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 140.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 351.00

സിഎസ്ബി ബാങ്ക് 253.35

ധനലക്ഷ്മി ബാങ്ക് 15.00

ഈസ്റ്റേണ്‍ ട്രെഡ്‌സ് 50.50

എഫ്എസിടി 133.70

ഫെഡറല്‍ ബാങ്ക് 98.45

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 79.30

ഹാരിസണ്‍സ് മലയാളം 169.00

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.95

കല്യാണ്‍ ജൂവലേഴ്‌സ് 69.80

കേരള ആയുര്‍വേദ 80.95

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.00

കിറ്റെക്‌സ് 250.55

കെഎസ്ഇ 2175.00

മണപ്പുറം ഫിനാന്‍സ് 170.30

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 372.05

മുത്തൂറ്റ് ഫിനാന്‍സ് 1517.05

നിറ്റ ജലാറ്റിന്‍ 262.95

പാറ്റ്‌സ്പിന്‍ ഇന്ത്യ 13.49

റബ്ഫില ഇന്റര്‍നാഷണല്‍ 110.00

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 164.50

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.07

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.63

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 223.60

വണ്ടര്‍ലാ ഹോളിഡേയ്‌സ് 211.15 


Tags:    

Similar News