ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ സൂചികകള്‍

16 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് ഉയര്‍ന്നു

Update:2022-01-13 18:28 IST

ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച ഓഹരി സൂചിക ഇന്ന് നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 85.26 പോയ്ന്റ് ഉയര്‍ന്ന് 61235.30 പോയ്ന്റിലും നിഫ്റ്റി 45.50 പോയ്ന്റ് ഉയര്‍ന്ന് 18257.80 പോയ്ന്റിലും ക്ലോസ് ചെയ്തു.

ഇന്ത്യന്‍ കമ്പനികളുടെ ത്രൈമാസ ഫലങ്ങള്‍ മികച്ചു നിന്നത് വിപണിയെ താങ്ങി നിര്‍ത്തിയപ്പോള്‍ ആഗോള വിപണി ദുര്‍ബലമായത് പ്രതികൂലമായി ബാധിച്ചു. യുഎസ് പണപ്പെരുപ്പ നിരക്ക് നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായതാണ് ആഗോള വിപണിക്ക് തിരിച്ചടിയായത്.
1630 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1609 ഓഹരികളുടെ വിലയിടിഞ്ഞു. 62 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, യുപിഐ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ വിപ്രോ, ഏഷ്യന്‍ പെയ്ന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
മെറ്റല്‍, ഫാര്‍മ, പവര്‍, ഓയ്ല്‍ & ഗ്യാസ്, കാപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ 1-3 ശതമാനം നേട്ടം രേഖപ്പെടുത്തി. റിയല്‍റ്റി സൂചിക 0.5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
16 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് ഉയര്‍ന്നു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.99 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.74 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.50 ശതമാനം), കിറ്റെക്‌സ് (3.11 ശതമാനം), നിറ്റ ജലാറ്റിന്‍ (277 ശതമാനം), ഫെഡറല്‍ ബാങ്ക് (2.23 ശതമാനം), എഫ്എസിടി (1.72 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (1.69 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേസമയം സിഎസ്ബി ബാങ്ക്, പാറ്റ്‌സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളുടെ വിലിയിടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 234.25

ആസ്റ്റര്‍ ഡി എം 183.50

എവിറ്റി 81.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 137.95

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 349.40

സിഎസ്ബി ബാങ്ക് 240.00

ധനലക്ഷ്മി ബാങ്ക് 14.99

ഈസ്റ്റേണ്‍ ട്രെഡ്‌സ് 49.80

എഫ്എസിടി 136.00

ഫെഡറല്‍ ബാങ്ക് 100.65

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 82.85

ഹാരിസണ്‍സ് മലയാളം 169.40

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.00

കല്യാണ്‍ ജൂവലേഴ്‌സ് 69.80

കേരള ആയുര്‍വേദ 79.30

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 34.95

കിറ്റെക്‌സ് 258.35

കെഎസ്ഇ 2200.00

മണപ്പുറം ഫിനാന്‍സ് 169.35

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 357.80

മുത്തൂറ്റ് ഫിനാന്‍സ് 1500.00

നിറ്റ ജലാറ്റിന്‍ 265.95

പാറ്റ്‌സ്പിന്‍ ഇന്ത്യ 12.82

റബ്ഫില ഇന്റര്‍നാഷണല്‍ 114.95

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 168.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.07

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.63

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 227.00

വണ്ടര്‍ലാ ഹോളിഡേയ്‌സ് 210.65



Tags:    

Similar News