തിളക്കത്തോടെ മെറ്റല്‍ ഓഹരി, സെന്‍സെക്‌സ് 306 പോയ്ന്റ് ഇടിഞ്ഞു
റബ്ഫില ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ 14 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി
മെറ്റല്‍ ഓഹരികളുടെ തിളക്കത്തിലും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. ഐടി, ബാങ്ക് ഓഹരികളാണ് ബെഞ്ച്മാര്‍ക്ക് സൂചികകളെ താഴ്ചയിലേക്ക് നയിച്ചത്. സെന്‍സെക്‌സ് സൂചിക 306 പോയിന്റ് അഥവാ 0.55 ശതമാനം ഇടിഞ്ഞ് 55,766 പോയ്ന്റ്‌ലാണ് ക്ലോസ് ചെയ്തത്. ഒരുഘട്ടത്തില്‍ സൂചിക 55,537 എന്ന താഴ്ന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 88 പോയ്ന്റ് അഥവാ 0.53 ശതമാനം ഇടിഞ്ഞ് 16,631 ലും വ്യാപാരം അവസാനിപ്പിച്ചു.
കേരള കമ്പനികളുടെ പ്രകടനം
അപ്പോളോ ടയേഴ്സ് 214.20
ആസ്റ്റര്‍ ഡി എം 219.90
എവിറ്റി 95.00
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 114.25
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 325.50
സിഎസ്ബി ബാങ്ക് 200.85
ധനലക്ഷ്മി ബാങ്ക് 12.16
ഈസ്റ്റേണ്‍ ട്രെഡ്സ് 35.80
എഫ്എസിടി 104.15
ഫെഡറല്‍ ബാങ്ക് 107.30
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 50.35
ഹാരിസണ്‍സ് മലയാളം 157.50
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.30
കല്യാണ്‍ ജൂവലേഴ്സ് 64.95
കേരള ആയുര്‍വേദ 75.00
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 69.00
കിറ്റെക്സ് 239.50
കെഎസ്ഇ 1965.00
മണപ്പുറം ഫിനാന്‍സ് 94.15
മുത്തൂറ്റ് ഫിനാന്‍സ് 1051.90
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 187.00
നിറ്റ ജലാറ്റിന്‍ 328.05
പാറ്റ്സ്പിന്‍ ഇന്ത്യ 8.00
റബ്ഫില ഇന്റര്‍നാഷണല്‍ 81.25
സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 137.95
സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.85
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.70
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 231.35
വണ്ടര്‍ലാ ഹോളിഡേയ്സ് 230.55