ഇടിവ് തുടര്‍ന്ന് വിപണി, സെന്‍സെക്‌സ് 497 പോയ്ന്റ് താഴ്ന്നു

കേരള കമ്പനികളില്‍ ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നു

Update: 2022-07-26 11:18 GMT

ആഗോള വിപണികളുടെ ആശങ്കകള്‍ക്കിടയില്‍ ഇടിവ് തുടര്‍ന്ന് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 0.89 ശതമാനം അഥവാ 497 പോയ്ന്റ് ഇടിവോടെ 55,268 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 0.88 ശതമാനം അഥവാ 163 പോയ്ന്റ് നഷ്ടത്തോടെ 16,467 ലുമെത്തി. വ്യാപാരത്തിലുടനീളം ഇരുസൂചികകളും ചുവപ്പിലാണ് തുടര്‍ന്നത്. എല്ലാ മേഖലാ സൂചികകളും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ഐടി സൂചിക 2.8 ശതമാനം താഴ്ചയിലേക്ക് വീണു. നിഫ്റ്റി എഫ്എംസിജി സൂചിക 1.5 ശതമാനമാണ് ഇടിഞ്ഞത്.

ഇന്‍ഫോസിസ്, എച്ച്യുഎല്‍, ആക്സിസ് ബാങ്ക് എന്നിവ 3 ശതമാനത്തിനും 3.5 ശതമാനത്തിനും ഇടയില്‍ താഴ്ന്നപ്പോള്‍ ഡോ.റെഡ്ഡീസ് ലാബ്സ്, കൊട്ടക് ബാങ്ക്, ബജാജ് ഓട്ടോ, വിപ്രോ, ദിവിസ് ലാബ്സ്, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് എന്നിവ 2 ശതമാനത്തിലധികം ഇടിഞ്ഞു. ബജാജ് ഫിന്‍സെര്‍വ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഗ്രാസിം, ഭാരതി എയര്‍ടെല്‍ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കമ്പനികള്‍.
വിശാലമായ വിപണിയില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിലധികവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
സെന്‍സെക്‌സ് സൂചിക സെന്‍സെക്‌സ് 0.89 ശതമാനം ഇടിഞ്ഞപ്പോള്‍ എട്ട് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കേരള കമ്പനികളില്‍ ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. വണ്ടര്‍ലാ ഹോളിഡേയ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, നിറ്റ ജലാറ്റിന്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയവയാണ് ഓഹരി വിപണിയില്‍ ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം, അപ്പോളോ ടയേഴ്‌സ്, സിഎസ്ബി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് എന്നിവയുടെ ഓഹരിവില 2-5 ശതമാനം വരെ താഴ്ന്നു.



 




Tags:    

Similar News