ഇടിവ് തുടര്‍ന്ന് വിപണി, സെന്‍സെക്‌സ് ഒരു ശതമാനം താഴ്ന്നു

12 കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update: 2022-06-07 12:01 GMT

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ പ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ ഇടിവ് തുടര്‍ന്ന് ഓഹരി വിപണി. ബെഞ്ച് മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനം വീതമാണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 568 പോയ്ന്റ് താഴ്ന്ന് 55,107 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 153 പോയ്ന്റ് താഴ്ന്ന് 16,416 ല്‍ ക്ലോസ് ചെയ്തു.

ടൈറ്റന്‍, യുപിഎല്‍, ഡോ. റെഡ്ഡീസ് ലാബ്സ്, ബ്രിട്ടാനിയ, എല്‍ ആന്‍ഡ് ടി, എച്ച്യുഎല്‍, ഏഷ്യന്‍ പെയ്ന്റ്സ്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, ടെക് എം എന്നിവയാണ് വിപണിയില്‍ നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍. ഇവയുടെ ഓഹരികള്‍ 1.5 - 4.5 ശതമാനം വരെ ഇടിഞ്ഞു. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, മാരുതി സുസുകി, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്പ്, എം ആന്‍ഡ് എം, ബജാജ് ഓട്ടോ, ബിപിസിഎല്‍ എന്നീ ഓഹരികള്‍ മുന്നേറി.
മേഖലാതലത്തില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയല്‍റ്റി, ഐടി, ഫിനാന്‍ഷ്യല്‍ എന്നിവ കനത്ത തിരിച്ചടിയാണ് നേരിട്ടത്. നിഫ്റ്റി ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഉയര്‍ന്നു. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.88 ശതമാനം വരെ ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി ഇടിവില്‍ തുടര്‍ന്നപ്പോള്‍ 12 കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (1.19 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (2.30 ശതമാനം), കേരള ആയുര്‍വേദ (2.12 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.30 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.58 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സിഎസ്ബി ബാങ്ക്, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, കെഎസ്ഇ, റബ്ഫില ഇന്റര്‍നാഷണല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.




Tags:    

Similar News