തുടര്‍ച്ചയായ ആറാം ദിനത്തിലും ഇടിഞ്ഞ് സൂചികകള്‍

പാറ്റ്‌സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ധനലക്ഷ്മി ബാങ്ക് തുടങ്ങി 9 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update:2022-06-17 17:14 IST

തുടര്‍ച്ചയായ ആറാം സെഷനിലും വിപണിയില്‍ ഇടിവ്. സെന്‍സെക്‌സ് 135.37 പോയ്ന്റ് താഴ്ന്ന് 51360.42 പോയ്ന്റിലും നിഫ്റ്റി 67.10 പോയ്ന്റ് താഴ്ന്ന് 15293.50 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പത്തെ തുടര്‍ന്ന ആഗോള തലത്തില്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ നയങ്ങള്‍ കര്‍ശനമാക്കിയത് വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. പലിശ നിരക്ക് വര്‍ധന തുടര്‍ന്നേക്കുമെന്ന സൂചനകളെ തുടര്‍ന്ന് വിദേശ നിക്ഷേപകരുടെ വിപണിയില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ആക്കം കൂടിയതും വിപണിക്ക് തിരിച്ചടിയായി.

1082 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2162 ഓഹരികളുടെ വില താഴ്ന്നപ്പോള്‍ 95 എണ്ണത്തിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.
ടൈറ്റന്‍ കമ്പനി, വിപ്രോ, എച്ച്ഡിഎഫ്‌സി ലൈഫ്,് ശ്രീ സിമന്റ്‌സ്, ബിപിസിഎല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, കോള്‍ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഐറ്റി, ഹെല്‍ത്ത്‌കെയര്‍, പവര്‍, കാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, ഓയ്ല്‍ & ഗ്യാസ് സെക്ടറല്‍ സൂചികകള്‍ 1-2 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നഷ്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ ഒന്‍പതെണ്ണത്തിന് ഇന്ന് നേട്ടമുണ്ടാക്കാനായി. പാറ്റ്‌സ്പിന്‍ ഇന്ത്യ (6.53 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (5.44 ശതമാനം), ധനലക്ഷ്മി ബാങ്ക് (5 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്‌സ് (4.36 ശതമാനം), ഇന്‍ഡിട്രേഡ് (1.97 ശതമാനം), ഹാരിസണ്‍സ് മലയാളം (1.49 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം എഫ്എസിടി, മുത്തൂറ്റ് ഫിനാന്‍സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കല്യാണ്‍ ജൂവലേഴ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ആസ്റ്റര്‍ ഡി എം, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങിയ 20 കേരള കമ്പനി ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില മാറ്റമില്ലാതെ തുടരുന്നു.



 



Tags:    

Similar News