ചാഞ്ചാട്ടത്തിനൊടുവില്‍ ഇടിഞ്ഞു, സെന്‍സെക്‌സ് 185 പോയ്ന്റ് നഷ്ടത്തില്‍

16 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി

Update: 2022-06-01 11:42 GMT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെ. രാവിലെ നേരിയ തോതില്‍ സൂചികകള്‍ ഉയര്‍ന്നെങ്കിലും ഉച്ചയോടെ ചുവപ്പിലേക്ക് വീണു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 185 പോയ്ന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 55,381 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 62 പോയ്ന്റ് അല്ലെങ്കില്‍ 0.37 ശതമാനം ഇടിഞ്ഞ് 16,523 ലും ക്ലോസ് ചെയ്തു. രണ്ട് സൂചികകളും യഥാക്രമം 55,091, 16,439 എന്നിങ്ങനെ ഇന്‍ട്രാ-ഡേയിലെ താഴ്ന്ന നിലയിലെത്തി.

വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.1 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.62 ശതമാനം ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി ഐടി സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു. പിഎസ്‌യുബാങ്ക് സൂചിക 0.9 ശതമാനം മുന്നേറി. എം ആന്റ് എം ഒരു ശതമാനവും ജെഎസ്ഡബ്ല്യു സ്റ്റീല്‍ മൂന്ന് ശതമാനവും കോള്‍ ഇന്ത്യ 1.6 ശതമാനവും എച്ച്ഡിഎഫ്‌സി ലൈഫ് 1.37 ശതമാനവും ഉയര്‍ന്നു. ബജ്ജാജ് ഓട്ടോ, അപ്പോളോ ഹോസ്പിറ്റല്‍, ടെക്ക് മഹീന്ദ്ര, ബ്രിട്ടാനിയ, ബജാജ് ഫിന്‍സെര്‍വ് എന്നിവയുടെ ഓഹരി വിലയില്‍ 2-3 ശതമാനം വരെ ഇടിവുണ്ടായി.
രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ദാതാക്കളായ ഇമുദ്ര ലിമിറ്റഡിന്റെ ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റം നേട്ടത്തോടെയായിരുന്നു. ഏകദേശം 6 ശതമാനം പ്രീമിയത്തിലാണ് ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയായ 256 രൂപയില്‍നിന്ന് 5.86 ശതമാനം നേട്ടത്തോടെ 271 രൂപയ്ക്കാണ് ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. എന്‍എസ്ഇയില്‍ 5.47 ശതമാനം പ്രീമിയത്തോടെ 270 രൂപയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്തു. എന്നാല്‍ വ്യാപാരത്തിന്റെ അവസാനത്തില്‍ ഓഹരി വില 256 രൂപയിലേക്ക് പതിച്ചു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ഇടിവില്‍ തുടര്‍ന്നപ്പോള്‍ 16 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.44 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.72 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.91 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (3.06 ശതമാനം), കേരള ആയുര്‍വേദ (2.34 ശതമാനം), എഫ്എസിടി (3.09 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സിഎസ്ബി ബാങ്ക്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
അപ്പോളോ ടയേഴ്‌സ് 219.80
ആസ്റ്റര്‍ ഡി എം 196.00
എവിറ്റി 94.55
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 120.00
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 326.00
സിഎസ്ബി ബാങ്ക് 185.85
ധനലക്ഷ്മി ബാങ്ക് 12.62
ഈസ്റ്റേണ്‍ ട്രെഡ്‌സ് 39.35
എഫ്എസിടി 128.30
ഫെഡറല്‍ ബാങ്ക് 89.55
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 50.30
ഹാരിസണ്‍സ് മലയാളം 153.70
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 31.85
കല്യാണ്‍ ജൂവലേഴ്‌സ് 60.50
കേരള ആയുര്‍വേദ 74.40
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 75.80
കിറ്റെക്‌സ് 244.40
കെഎസ്ഇ 2173.45
മണപ്പുറം ഫിനാന്‍സ് 93.55
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 190.25
മുത്തൂറ്റ് ഫിനാന്‍സ് 1113.00
നിറ്റ ജലാറ്റിന്‍ 341.50
പാറ്റ്‌സ്പിന്‍ ഇന്ത്യ 9.19
റബ്ഫില ഇന്റര്‍നാഷണല്‍ 88.20
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 152.50
സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.98
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.29
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 234.60
വണ്ടര്‍ലാ ഹോളിഡേയ്‌സ് 234.25


Tags:    

Similar News