പിഎസ്‌യു ബാങ്ക്, റിയല്‍റ്റി ഓഹരികളുടെ കരുത്തില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി

കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്കിന് 11 ശതമാനത്തോളം നേട്ടം

Update: 2021-06-21 11:37 GMT

പിഎസ് യു ബാങ്ക്, റിയല്‍റ്റി ഓഹരികളുടെ കരുത്തില്‍ കുതിച്ച് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 230.01 പോയ്ന്റ് ഉയര്‍ന്ന് 52574.46 പോയ്ന്റിലും നിഫ്റ്റി 63.15 പോയ്ന്റ് ഉയര്‍ന്ന് 15746.50 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 2049 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1258 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 156 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

പിഎസ് യു ബാങ്ക് സൂചികയില്‍ 4.11 ശതമാനവും റിയല്‍റ്റിയില്‍ 2.33 ശതമാനവും നേട്ടം രേഖപ്പെടുത്തി. ഓട്ടോ, ഐറ്റി സൂചികകള്‍ നഷ്ടമുണ്ടാക്കി. ബിഎസ്ഇ സ്‌മോള്‍കാപ്, മിഡ്കാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എന്‍ടിപിസി, ടൈറ്റന്‍, എസ്ബിഐ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ നേട്ടമുണ്ടാക്കിയപ്പോള്‍ ടെക് മഹീന്ദ്ര, മാരുതി സുസുകി,, ടിസിഎസ്, ഐറ്റിസി, നെസ്‌ളെ, ഇന്‍ഫോസിസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 19 കേരള ഓഹരികളുടെ വിലയുയര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.98 ശതമാനം നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4 ശതമാനം), സിഎസ്ബി ബാങ്ക് (3.72 ശതമാനം), ഹാരിസണ്‍സ് മലയാളം (3.45 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.44 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.63 ശതമാനം), കേരള ആയുര്‍വേദ(2.37 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, റബ്ഫില ഇന്റര്‍നാഷണല്‍, കെഎസ്ഇ, ആസ്റ്റര്‍ ഡി എം, കല്യാണ്‍ ജൂവലേഴ്‌സ്, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി പത്ത് കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.



 



Tags:    

Similar News