നേരിയ നേട്ടത്തോടെ ഓഹരി വിപണി

ധനലക്ഷ്മി ബാങ്ക്, ഇന്‍ഡിട്രേഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 18 കേരള ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2021-06-22 12:15 GMT

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി. സെന്‍സെക്‌സ് 14.25 പോയ്ന്റ് ഉയര്‍ന്ന് 52588.71 പോയ്ന്റിലും നിഫ്റ്റി 26.30 പോയ്ന്റ് ഉയര്‍ന്ന് 15772.80 പോയ്ന്റിലും ക്ലോസ് ചെയ്തു. 1839 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1136 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 97 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

മാരുതി സുസുകി, യുപിഎല്‍, ശ്രീസിമന്റ്‌സ്, വിപ്രോ, എസ്ബിഐ ലൈഫ്് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഏഷ്യന്‍ പെയ്ന്റ്‌സ്, ബജാജ് ഫിനാന്‍സ്, നെസ്ലെ, എച്ച് യു എല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. ഓ്‌ട്ടോ, പവര്‍ സൂചികകള്‍ 1-2 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 19.99 ശതമാനം നേട്ടവുമായി ധനലക്ഷ്മി ബാങ്ക് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 14.38 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡും മികച്ചു നിന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.83 ശതമാനം), കെഎസ്ഇ (3.68 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.66 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.51 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.35 ശതമാനം) തുടങ്ങി 18 കേരള ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ആസ്റ്റര്‍ ഡി എം, സിഎസ്ബി ബാങ്ക് , ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, അപ്പോളോ ടയേഴ്‌സ് തുടങ്ങി 11 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.




 


Tags:    

Similar News