മെറ്റല്‍ തിളങ്ങി, ഓട്ടോ ഓഹരികള്‍ നിറം മങ്ങി ഓഹരി സൂചികകളില്‍ ഇടിവ്

12 കേരള കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു

Update:2022-03-02 17:53 IST

ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 778.38 പോയ്ന്റ് ഇടിഞ്ഞ് 55468.90 പോയ്ന്റിലും നിഫ്റ്റി 187.95 പോയ്ന്റ് ഇടിഞ്ഞ് 16605.95 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, റിലയന്‍സ്, നെസ്ലെ, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ആക്‌സിസ് ബാങ്ക് തുടങ്ങി 1695 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. എന്നാല്‍ ബജാജ് ഫിനാന്‍സ്, വിപ്രോ, ടിസിഎസ്, ഐടിസി, എച്ച്‌സിഎല്‍ ടെക്‌നോളജി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടെക് മഹീന്ദ്ര, എന്‍ടിപിസി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്ബിഐ, മഹീന്ദ്ര & മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ തുടങ്ങി 1649 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 114 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഓട്ടോ, ബാങ്കിംഗ് സെക്ടറല്‍ സൂചികകളില്‍ രണ്ടു ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. അതേസമയം മെറ്റല്‍സ്, പവര്‍ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 0.17 ശതമാനവും സ്‌മോള്‍കാപ് സൂചികയില്‍ 0.12 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായില്ല. 12 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു. പാറ്റ്‌സ്പിന്‍ ഇന്ത്യ(4.63 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.62 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.96 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.26 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.86 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.54 ശതമാനം), എഫ്എസിടി (1.42 ശതമാനം) തുടങ്ങിയവ ഇന്ന് വില ഉയര്‍ന്ന കേരള ഓഹരികളാണ്.
അതേസമയം നിറ്റ ജലാറ്റിന്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കിറ്റെക്‌സ്, ഇന്‍ഡിട്രേഡ്, റബ്ഫില ഇന്റര്‍നാഷണല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി എം, ഫെഡറല്‍ ബാങ്ക തുടങ്ങി 16 കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു. സിഎസ്ബി ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 182.00

ആസ്റ്റര്‍ ഡി എം 168.80

എവിറ്റി 92.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 109.85

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 289.70

സിഎസ്ബി ബാങ്ക് 218.35

ധനലക്ഷ്മി ബാങ്ക് 12.77

ഈസ്റ്റേണ്‍ ട്രെഡ്‌സ് 42.00

എഫ്എസിടി 114.55

ഫെഡറല്‍ ബാങ്ക് 96.10

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 64.20

ഹാരിസണ്‍സ് മലയാളം 139.10 +1.15 (+0.83%)

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 29.90 1.05 (3.39%)

കല്യാണ്‍ ജൂവലേഴ്‌സ് 59.25

കേരള ആയുര്‍വേദ 68.25

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 80.00

കിറ്റെക്‌സ് 228.30

കെഎസ്ഇ 2101.55

മണപ്പുറം ഫിനാന്‍സ് 115.70

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 284.95

മുത്തൂറ്റ് ഫിനാന്‍സ് 1388.55

നിറ്റ ജലാറ്റിന്‍ 269.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.07

റബ്ഫില ഇന്റര്‍നാഷണല്‍ 91.30

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 160.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.04

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.30

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 200.95

വണ്ടര്‍ലാ ഹോളിഡേയ്‌സ് 220.25 


Tags:    

Similar News