ചോര്‍ന്നൊലിച്ച് ഓട്ടോ ഓഹരികള്‍, വിപണിയില്‍ ഇടിവ്
സെന്‍സെക്‌സ് 366 പോയ്ന്റ് നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്
ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കം പച്ചയിലാണെങ്കിലും ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. സെന്‍സെക്‌സ് സൂചിക 450 പോയ്ന്റ് പോസിറ്റീവോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ആദ്യപകുതിയില്‍ സെന്‍സെക്‌സ് സൂചിക ചാഞ്ചാട്ടമായി തുടര്‍ന്നെങ്കിലും രണ്ടാം പകുതിയോടെ നഷ്ടത്തിലേക്ക് താഴ്ന്നു. 366 പോയ്ന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 55,103 എന്ന നിലയിലാണ് സെന്‍സെക്‌സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 108 പോയ്ന്റ് നഷ്ടത്തില്‍ (0.65 ശതമാനം) 16,498 ലാണ് ഇന്ന് ക്ലോസ് ചെയ്തത്.
ഒഎന്‍ജിസി, പവര്‍ ഗ്രിഡ്, യുപിഎല്‍, വിപ്രോ, ടെക് എം, എച്ച്‌സിഎല്‍ ടെക്, കോള്‍ ഇന്ത്യ എന്നിവയാണ് നിഫ്റ്റി സൂചികയില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയത്. ഇവയുടെ ഓഹരി വില 2-4.6 ശതമാനത്തോളം ഉയര്‍ന്നു. അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യന്‍ പെയിന്റ്സ്, ശ്രീ സിമന്റ്, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് എന്നിവ 6.5 ശതമാനം വരെ താഴ്ന്നു.
വിശാലമായ വിപണികള്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.64 ശതമാനം ഇടിഞ്ഞ് സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചികയാകട്ടെ 0.35 ശതമാനം കൂടി. മേഖലകളില്‍ ഓട്ടോ ഓഹരികള്‍ 2.28 ശതമാനത്തോളമാണ് ഇടിഞ്ഞത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ഒമ്പത് കമ്പനികളുടെ ഓഹരി വിലയില്‍ മാത്രമാണ് ഇന്ന് ഇടിവുണ്ടായത്. കേരള ആയുര്‍വേദ (5.03 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.32 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (4.95 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.33 ശതമാനം), നിറ്റ ജലാറ്റിന്‍ (3.28 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.51 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.78 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (1.72 ശതമാനം), എവിറ്റി (1.14 ശതമാനം), ആസ്റ്റര്‍ ഡി എം (1.12 ശതമാനം), അപ്പോളോ ടയേഴ്സ് (1.41 ശതമാനം) തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയില്‍ കുറവ് രേഖപ്പെടുത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.