ചുവപ്പു തൊടാതെ സൂചികകള്‍, സെന്‍സെക്‌സ് 2.29 ശതമാനം കയറി
കേരള കമ്പനികളില്‍ ഈസ്റ്റേണ്‍ ട്രെഡ്സ് ഒഴികെയുള്ളവ നേട്ടമുണ്ടാക്കി
അഞ്ച് ദിവസങ്ങള്‍ക്കൊടുവിലെ നഷ്ടത്തിനൊടുവില്‍ ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്ന് സാക്ഷ്യം വഹിച്ചത് കുതിച്ചുചാട്ടത്തിന്. ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സ് 2.29 ശതമാനവും നിഫ്റ്റി 2.07 ശതമാനവുമാണ് തിരിച്ചുകയറിയത്. രാവിലെ 53,424 പോയ്ന്റുമായി വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് 1,223 പോയ്ന്റ് ഉയര്‍ന്ന് 54,647 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 331 പോയ്ന്റ് ഉയര്‍ച്ചയോടെ 16,345 പോയ്ന്റിലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിലും സൂചികകള്‍ ചുവപ്പ് തൊട്ടില്ല. രാവിലെ ചാഞ്ചാടിയ സൂചികകള്‍ ഉച്ചയോടെയാണ് മുന്നേറിയത്.
കേരള കമ്പനികളുടെ പ്രകടനം
അപ്പോളോ ടയേഴ്സ് 177.05
ആസ്റ്റര്‍ ഡി എം 172.10
എവിറ്റി 93.25
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 130.35
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 290.10
സിഎസ്ബി ബാങ്ക് 213.75
ധനലക്ഷ്മി ബാങ്ക് 12.85
ഈസ്റ്റേണ്‍ ട്രെഡ്സ് 41.80
എഫ്എസിടി 115.05
ഫെഡറല്‍ ബാങ്ക് 92.45
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 62.70
ഹാരിസണ്‍സ് മലയാളം 139.90
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 30.20
കല്യാണ്‍ ജൂവലേഴ്സ് 61.75
കേരള ആയുര്‍വേദ 69.60
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 83.40
കിറ്റെക്സ് 236.10
കെഎസ്ഇ 2124.00
മണപ്പുറം ഫിനാന്‍സ് 121.45
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 275.95
മുത്തൂറ്റ് ഫിനാന്‍സ് 1424.80
നിറ്റ ജലാറ്റിന്‍ 276.00
പാറ്റ്സ്പിന്‍ ഇന്ത്യ 10.51
റബ്ഫില ഇന്റര്‍നാഷണല്‍ 93.60
സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 156.60
സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.96
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 1.99
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 205.40
വണ്ടര്‍ലാ ഹോളിഡേയ്സ് 222.20