വിപണി മുന്നേറ്റത്തിന്റെ പാതയില്‍, സെന്‍സെക്‌സ് സൂചിക 1,047 പോയ്ന്റ് ഉയര്‍ന്നു

കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കി

Update:2022-03-17 17:30 IST

പ്രതീക്ഷിച്ച പോലെ തന്നെ ഓഹരി വിപണി ഇന്ന് കുതിച്ചു. ഇന്നലെ 1040 പോയ്ന്റ് ഉയര്‍ച്ചയോടെ വ്യാപാരം അവസാനിപ്പിച്ച ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് ഇന്ന് 1.84 ശതമാനം, അഥവാ 1,047 പോയ്ന്റാണ് കുതിച്ചുയര്‍ന്നത്. റഷ്യയും യുക്രെയ്നും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ആഗോള വിപണികളെ ഉത്സാഹത്തിലാക്കിയിട്ടുണ്ട്. ഏവരും പ്രതീക്ഷിച്ച വര്‍ധനവാണ് യുഎസ് ഫെഡ് പലിശ നിരക്കിലുമുണ്ടായത്. ഇതിന്റെ ഫലമായാണ് ഇന്ത്യന്‍ ഓഹരി വിപണിയും മുന്നേറുന്നത്. നിഫ്റ്റി, 312 പോയിന്റ് അല്ലെങ്കില്‍ 1.84 ശതമാനം ഉയര്‍ന്ന് 17,287 ല്‍ എത്തി. രണ്ട് സൂചികകളും യഥാക്രമം 58,096, 17,345 എന്നിങ്ങനെ ഇന്‍ട്രാ-ഡേയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി.

എന്‍എസ്ഇയില്‍ 5.4 ശതമാനം ഉയര്‍ന്ന് എച്ച്ഡിഎഫ്സിയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, എസ്ബിഐ ലൈഫ്, ആര്‍ഐഎല്‍, കൊട്ടക് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ടാറ്റ സ്റ്റീല്‍, നെസ്ലെ ഇന്ത്യ, ഐഷര്‍ മോട്ടോഴ്സ് എന്നിവയുടെ ഓഹരിവില 3-5 ശതമാനം ഉയര്‍ന്നു.
വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക മൂന്ന് ശതമാനത്തിലധികം മുന്നേറി. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബാങ്ക്, മെറ്റല്‍ സൂചികകള്‍ 2 മുതല്‍ 2.5 ശതമാനം വരെ ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി കുതിച്ചപ്പോള്‍ കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കി. ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നീ ഓഹരികള്‍ മാത്രമാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. അപ്പോളോ ടയേഴ്‌സ് (3.51 ശതമാനം), സിഎസ്ബി ബാങ്ക് (3.37 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.55 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (4.98 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.81 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കമ്പനികള്‍. എവിറ്റിയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 193.15

ആസ്റ്റര്‍ ഡി എം 173.70

എവിറ്റി 121.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 115.25

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 304.75

സിഎസ്ബി ബാങ്ക് 220.65

ധനലക്ഷ്മി ബാങ്ക് 12.81

ഈസ്റ്റേണ്‍ ട്രെഡ്‌സ് 40.85

എഫ്എസിടി 131.95

ഫെഡറല്‍ ബാങ്ക് 98.00

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 63.85

ഹാരിസണ്‍സ് മലയാളം 145.00

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 31.20

കല്യാണ്‍ ജൂവലേഴ്‌സ് 61.20

കേരള ആയുര്‍വേദ 73.50

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 75.90

കിറ്റെക്‌സ് 238.90

കെഎസ്ഇ 2123.00

മണപ്പുറം ഫിനാന്‍സ് 118.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 282.80

മുത്തൂറ്റ് ഫിനാന്‍സ് 1336.00

നിറ്റ ജലാറ്റിന്‍ 282.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.10

റബ്ഫില ഇന്റര്‍നാഷണല്‍ 92.05

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 159.50

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.04

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.18

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 219.80

വണ്ടര്‍ലാ ഹോളിഡേയ്‌സ് 227.80



Tags:    

Similar News