ഓട്ടോ, എഫ്എംസിജി, ഫാര്‍മ, ഐറ്റി ഓഹരികള്‍ നിറം മങ്ങി; സൂചികകളില്‍ ഇടിവ്

ഒന്‍പത് കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update:2022-03-25 17:03 IST

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ ഇന്ന് ഇടിവോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 233.48 പോയ്ന്റ് ഇടിഞ്ഞ് 57362.20 പോയ്ന്റിലും നിഫ്റ്റി 69.80 പോയ്ന്റ് ഇടിഞ്ഞ് 17153 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1256 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1958 ഓഹരികളുടെ വിലയിടിഞ്ഞു. 91 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഡോ റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയ്ന്റ്‌സ്, എസ്ബിഐ, റിലയന്‍സ്, കൊട്ടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മഹീന്ദ്ര & മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, എച്ച് ഡി എഫ് സി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എന്‍ടിപിസി, ഇന്‍ഫോസിസ്, സണ്‍ഫാര്‍മ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ഓട്ടോ, എഫ്എംസിജി, കാപിറ്റല്‍ ഗുഡ്‌സ്, ഫാര്‍മ, ഐറ്റി തുടങ്ങിയ സെക്ടറല്‍ സൂചികകളില്‍ അര ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. അതേസമയം റിയല്‍റ്റി ഓഹരികള്‍ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
ഒന്‍പത് കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.63 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ (4.29 ശതമാനം), കെഎസ്ഇ (1.33 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.24 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (1.20 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫില ഇന്റര്‍നാഷണല്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കിറ്റെക്‌സ്, എഫ്എസിടി, ധനലക്ഷ്മി ബാങ്ക്, ഹാരിസണ്‍സ് മലയാളം തുടങ്ങി 19 ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.




 


Tags:    

Similar News