ആറു ദിവസത്തെ ഇടിവിന് ശേഷം മുന്നേറ്റവുമായി വിപണി

എവിറ്റി, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, കിറ്റെക്‌സ് തുടങ്ങി 27 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു

Update: 2022-05-16 11:58 GMT

ആറു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരി സൂചികകള്‍ തിരിച്ചു വരവിന്റെ ട്രാക്കില്‍. സെന്‍സെക്‌സ് 180.22 പോയ്ന്റ് ഉയര്‍ന്ന് 52973.84 പോയ്ന്റിലും നിഫ്റ്റി 60.10 പോയ്ന്റ് ഉയര്‍ന്ന് 15842.30 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപകര്‍ ഉയര്‍ന്ന വരുമാനമുള്ള യുഎസ് ബോണ്ടുകളിലേക്ക് തിരിയുകയും ഇവിടെ ഓഹരി വിറ്റഴിക്കുകയും ചെയ്തപ്പോള്‍ ആഭ്യന്തര നിക്ഷേപകരാണ് ഒരുപരിധി വരെ വിപണിയെ താങ്ങി നിര്‍ത്തിയത്.
2180 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. 1138 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 172 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐഷര്‍ മോട്ടോഴ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, എന്‍ടിപിസി, യുപിഎല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേസമയം അള്‍ട്രാടെക് സിമന്റ്,് ശ്രീ സിമന്റ്്‌സ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഐറ്റിസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. കാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ, റിയല്‍റ്റി, പവര്‍, പിഎസ്‌യു ബാങ്ക് എന്നീ സെക്ടറല്‍ സൂചികകള്‍ 1 മുതല്‍ 3 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. ഐറ്റി, എഫ്എംസിജി തുടങ്ങിയ സൂചികകള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളിലും ഒരു ശതമാനത്തിലേറെ ഉയര്‍ച്ച ഉണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. എവിറ്റി (8.76 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (7.43 ശതമാനം), കിറ്റെക്‌സ് (6.25 ശതമാനം), ഇന്‍ഡിട്രേഡ് (5.97 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.85 ശതമാനം), അപ്പോളോ ടയേഴ്‌സ് (4.73 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ ( 4.70 ശതമാനം), ധനലക്ഷ്മി ബാങ്ക് (4.51 ശതമാനം) തുടങ്ങി 27 കേരള കമ്പനി ഓഹരികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായി.
ആസ്റ്റര്‍ ഡി എം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ രണ്ട് കേരള കമ്പനി ഓഹരികളുടെ വിലയില്‍ മാത്രമാണ് ഇന്ന് ഇടിവുണ്ടായത്.

അപ്പോളോ ടയേഴ്സ് 210.30

ആസ്റ്റര്‍ ഡി എം 168.80

എവിറ്റി 101.15

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 106.80

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 315.35

സിഎസ്ബി ബാങ്ക് 191.80

ധനലക്ഷ്മി ബാങ്ക് 12.52

ഈസ്റ്റേണ്‍ ട്രെഡ്സ് 40.50

എഫ്എസിടി 116.00

ഫെഡറല്‍ ബാങ്ക് 85.35

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.45

ഹാരിസണ്‍സ് മലയാളം 147.20

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.50

കല്യാണ്‍ ജൂവലേഴ്സ് 63.45

കേരള ആയുര്‍വേദ 70.00

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 71.50

കിറ്റെക്സ് 242.20

കെഎസ്ഇ 2175.00

മണപ്പുറം ഫിനാന്‍സ് 101.50

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 247.95

മുത്തൂറ്റ് ഫിനാന്‍സ് 1147.85

നിറ്റ ജലാറ്റിന്‍ 346.30

പാറ്റ്സ്പിന്‍ ഇന്ത്യ 9.13

റബ്ഫില ഇന്റര്‍നാഷണല്‍ 83.55

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 150.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.03

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 3.24

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 212.15

വണ്ടര്‍ലാ ഹോളിഡേയ്സ് 212.55

Tags:    

Similar News