ചാഞ്ചാട്ടത്തിനൊടുവില്‍ ഇടിവോടെ വിപണി, സെന്‍സെക്‌സ് 236 പോയ്ന്റ് താഴ്ന്നു

കേരള കമ്പനികളില്‍ കൊച്ചിന്‍ മിനറല്‍സ് & റുട്ടൈലിന്റെ ഓഹരി വില 15.62 ശതമാനം ഉയര്‍ന്നു

Update: 2022-05-24 12:26 GMT

ചാഞ്ചാട്ടത്തിനൊടുവില്‍ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 236 പോയ്ന്റ് അഥവാ 0.43 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 50 സൂചിക 89.55 പോയ്ന്റ് അഥവാ 0.55 ശതമാനം ഇടിവോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇരുസൂചികകളും ചാഞ്ചാട്ടത്തോടെയാണ് നീങ്ങിയത്. ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് സൂചിക ഉയര്‍ന്ന നിലയായ 54,524 പോയ്ന്റിലും നിഫ്റ്റി 16,262 പോയ്ന്റും തൊട്ടു.

ഡിവിസ് ലാബ്സ്, ഗ്രാസിം, ടെക് എം, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, എച്ച്യുഎല്‍, എച്ച്സിഎല്‍ ടെക്, ടാറ്റ കണ്‍സ്യൂമര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ 2-6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഡോ. റെഡ്ഡീസ് ലാബ്സ്, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ് എന്നിവ 1-1.5 ശതമാനം വരെ ഉയര്‍ന്നു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.85 ശതമാനവും 1.14 ശതമാനവും ഇടിഞ്ഞു. സെക്ടര്‍ തലത്തില്‍ നിഫ്റ്റി ഐടി, ഫാര്‍മ സൂചികകള്‍ യഥാക്രമം 1.4 ശതമാനവും 2 ശതമാനവും ഇടിഞ്ഞപ്പോള്‍ നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക 0.4 ശതമാനം ഉയര്‍ന്നു.
രണ്ട് കമ്പനികള്‍ ഇന്ന് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. രാജ്യത്തെ പ്രമുഖ സപ്ലൈ ചെയ്ന്‍ കമ്പനിയായ ഡെല്‍ഹിവെറി ബിഎസ്ഇയില്‍ ഒരു ഷെയറിന് 493 രൂപ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്. പ്രൈസ് ബാന്‍ഡായ 487 രൂപയേക്കാള്‍ 1.23 ശതമാനം നേട്ടം. എന്‍എസ്ഇയില്‍ 1.68 ശതമാനം അഥവാ 8.20 രൂപ പ്രീമിയത്തോടെ 495.20 രൂപയ്ക്കാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. വീനസ് പൈപ്പ്സ് ആന്‍ഡ് ട്യൂബ്‌സ് ബിഎസ്ഇയില്‍ ഇഷ്യു വിലയായ 326 രൂപയേക്കാള്‍ എട്ട് ശതമാനം പ്രീമിയത്തോടെ 352 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ഇടിവിലേക്ക് വീണപ്പോള്‍ എട്ട് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈലിന്റെ ഓഹരി വില 15.62 ശതമാനം ഉയര്‍ന്നപ്പോള്‍ ഹാരിസണ്‍സ് മലയാളം 13.54 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് നടത്തിയത്. ഇന്‍ഡിട്രേഡ് (ജെആര്‍ജി) (3 ശതമാനം), കേരള ആയുര്‍വേദ (1.81 ശതമാനം) തുടങ്ങിയവയാണ് ഒരു ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
എവിറ്റി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, കിറ്റെക്സ്, മണപ്പുറം ഫിനാന്‍സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ 2-5 ശതമാനം വരെ ഇടിവുണ്ടായി.

അപ്പോളോ ടയേഴ്സ് 216.55

ആസ്റ്റര്‍ ഡി എം 172.10

എവിറ്റി 97.90

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 121.40

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 333.25

സിഎസ്ബി ബാങ്ക് 1886.25

ധനലക്ഷ്മി ബാങ്ക് 12.88

ഈസ്റ്റേണ്‍ ട്രെഡ്സ് 39.55

എഫ്എസിടി 128.45

ഫെഡറല്‍ ബാങ്ക് 84.45

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 51.00

ഹാരിസണ്‍സ് മലയാളം 172.30

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.00

കല്യാണ്‍ ജൂവലേഴ്സ് 60.10

കേരള ആയുര്‍വേദ 76.00

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 74.00

കിറ്റെക്സ് 250.85

കെഎസ്ഇ 2247.00

മണപ്പുറം ഫിനാന്‍സ് 89.95

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 201.65

മുത്തൂറ്റ് ഫിനാന്‍സ് 1151.30

നിറ്റ ജലാറ്റിന്‍ 337.00

പാറ്റ്സ്പിന്‍ ഇന്ത്യ 9.19

റബ്ഫില ഇന്റര്‍നാഷണല്‍ 81.95

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 148.25

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.01

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 3.02

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 223.00

വണ്ടര്‍ലാ ഹോളിഡേയ്സ് 215.55


Tags:    

Similar News