വിപണി ഉത്സാഹത്തില്‍, സെന്‍സെക്‌സ് 1.17 ശതമാനം ഉയര്‍ന്നു
മാര്‍ച്ച് പാദത്തെ ഫലപ്രഖ്യാപനത്തിന് പിന്നാലെ വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ഓഹരി വില 4.75 ശതമാനം ഉയര്‍ന്നു
ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഉത്സാഹത്തിലായ ഓഹരി വിപണി പ്രതീക്ഷകള്‍ക്കനുസൃതമായി മുന്നേറി. മൂന്ന് ദിവസത്തെ ഇടിവുകള്‍ക്കുശേഷം തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഒരുഘട്ടത്തില്‍ വ്യാപാരത്തിനിടെ 54,937 പോയ്ന്റ് തൊട്ട ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 632 പോയ്ന്റ് അഥവാ 1.17 ശതമാനം ഉയര്‍ന്ന് 54,885 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 182 പോയ്ന്റ് അഥവാ 1.13 ശതമാനം ഉയര്‍ന്ന് 16,352 ല്‍ ക്ലോസ് ചെയ്തു. രാവിലെ സൂചിക 16,371 എന്ന ഉയര്‍ന്ന നിലയിലെത്തി. വിശാല വിപണികളില്‍ മിഡ്ക്യാപ് സൂചികയും സ്മോള്‍ ക്യാപ് സൂചികയും 1.4 ശതമാനം വീതം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
അപ്പോളോ ടയേഴ്‌സ് 214.95
ആസ്റ്റര്‍ ഡി എം 198.55
എവിറ്റി 99.05
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 116.00
കൊച്ചിന്‍ ഷിപ്പ്‌യര്‍ഡ് 320.80
സിഎസ്ബി ബാങ്ക് 188.95
ധനലക്ഷ്മി ബാങ്ക് 12.62
ഈസ്റ്റേണ്‍ ട്രെഡ്‌സ് 39.00
എഫ്എസിടി 121.45
ഫെഡറല്‍ ബാങ്ക് 87.15
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 50.10
ഹാരിസണ്‍സ് മലയാളം 155.65
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.00
കല്യാണ്‍ ജൂവലേഴ്‌സ് 58.45
കേരള ആയുര്‍വേദ 75.70
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 69.95
കിറ്റെക്‌സ് 234.60
കെഎസ്ഇ 2205.00
മണപ്പുറം ഫിനാന്‍സ് 90.80
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 188.75
മുത്തൂറ്റ് ഫിനാന്‍സ് 1096.55
നിറ്റ ജലാറ്റിന്‍ 307.95
പാറ്റ്‌സ്പിന്‍ ഇന്ത്യ 8.54
റബ്ഫില ഇന്റര്‍നാഷണല്‍ 80.00
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 158.90
സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.93
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.95
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 229.90
വണ്ടര്‍ലാ ഹോളിഡേയ്‌സ് 217.15