തുടര്‍ച്ചയായി രണ്ടാംദിവസവും ഇടിവ്; സെന്‍സെക്‌സ് 314 പോയ്ന്റ് താഴ്ന്നു

ഇന്നും റിലയന്‍സ് ഓഹരി വില രണ്ടുശതമാനത്തോളം ഇടിഞ്ഞു

Update: 2021-11-17 11:23 GMT

താഴ്ന്നും പിന്നീടുയര്‍ന്നും ചാഞ്ചാടി നിന്ന ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 314 പോയ്ന്റ് ഇടിഞ്ഞ് 60,008ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 100 പോയ്ന്റ് ഇടിഞ്ഞ് 17,899ല്‍ ക്ലോസ് ചെയ്തു.

തുടര്‍ച്ചയായി രണ്ടാം ദിവസവും സെന്‍സെക്‌സ് നഷ്ടത്തിന്റെ 50 ശതമാനം റിലയന്‍സിന്റെ സംഭാവനയായിരുന്നു.

വിശാലവിപണിയും ഇന്ന് നെഗറ്റീവ് ട്രെന്‍ഡാണ് കാണിച്ചത്. ബിഎസ്ഇ സ്‌മോള്‍കാപ് സൂചിക നേരിയ നേട്ടത്തോടെ നിന്നെങ്കിലും മിഡ്കാപ് സൂചിക 0.2 ശതമാനം ഇടിഞ്ഞു.
നേട്ടത്തില്‍ ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഈ ഓഹരി
തുടര്‍ച്ചയായി മൂന്നാം സെഷനിലും ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ടെലിസര്‍വീസസ് ഓഹരി മുന്നേറി. ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) (ടിടിഎംഎല്‍) ഓഹരി വിലയാണ് ഇന്നും മുന്നേറിയത്.

ഈ മാസം സെന്‍സെക്‌സ് 1.9 ശതമാനം ഇടിഞ്ഞപ്പോള്‍ ഈ ഓഹരി 44 ശതമാനം നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ടിടിഎംഎല്‍ 109 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെയുണ്ടായ വര്‍ധന 1,019 ശതമാനം!
കേരള കമ്പനികളുടെ പ്രകടനം
11 കേരള കമ്പനികള്‍ ഇന്ന് നില മെച്ചപ്പെടുത്തി. മണപ്പുറം ഫിനാന്‍സ് ഓഹരി വില ഇന്ന് 0.21 ശതമാനം ഉയര്‍ന്നു. കിറ്റെക്‌സ് ഓഹരി വില ഇന്ന് പത്തുശതമാനത്തോളമാണ് വര്‍ധിച്ചത്. കേരള ആയുര്‍വേദ ഓഹരി വില 19.36 ശതമാനം കൂടി.




 


Tags:    

Similar News