തുടര്‍ച്ചയായ ഏഴാം ദിവസവും ഉയര്‍ന്ന് സൂചികകള്‍

കേരള ആയുര്‍വേദ, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, ഫെഡറല്‍ ബാങ്ക തുടങ്ങി 12 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി

Update:2021-10-18 18:09 IST

മെറ്റല്‍, പിഎസ് യു ബാങ്ക്, പവര്‍ ഓഹരികളുടെ കരുത്തില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും മുന്നേറി സൂചികകള്‍. സെന്‍സെക്‌സ് 459.64 പോയ്ന്റ് ഉയര്‍ന്ന് 61765.59 പോയ്ന്റിലും നിഫ്റ്റി 138.50 പോയ്ന്റ് ഉയര്‍ന്ന് 18477 പോയ്ന്റിലും ക്ലോസ് ചെയ്തു.

ആഗോള വിപണി ദുര്‍ബലമായെങ്കിലും ഇന്ത്യന്‍ വിപണിയില്‍ അത് പ്രതിഫലിച്ചില്ല. ചൈനീസ് ജിഡിപി കണക്കുകള്‍ നിരാശപ്പെടുത്തിയതും ആഗോള തലത്തിലുള്ള പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകളും ഊര്‍ജ പ്രതിസന്ധിയുമെല്ലാമാണ് ആഗോള വിപണിയെ ദുര്‍ബലപ്പെടുത്തിയത്.
1677 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1563 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 127 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച് സി എല്‍ ടെക്‌നോളജീസ്, എം& എം, ഏഷ്യന്‍ പെയ്ന്റ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. മെറ്റല്‍, പവര്‍, പി എസ് യു ബാങ്ക് സൂചികകള്‍ 2-4 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
12 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദ 11.10 ശതമാനം നേട്ടവുമായി മുന്നില്‍ നില്‍ക്കുന്നു. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (3.53 ശതമാനം), ഫെഡറല്‍ ബാങ്ക് (2.31 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.10 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.05 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സിഎസ്ബി ബാങ്ക്, റബ്ഫില ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ധനലക്ഷ്മി ബാങ്ക് തുടങ്ങി 16 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.




 


Tags:    

Similar News