ഓഹരി സൂചികകള്‍ താഴോട്ട് തന്നെ

കേരള കമ്പനികളില്‍ 12 എണ്ണത്തിന് മാത്രമേ ഇന്ന് നേട്ടമുണ്ടാക്കാനായുള്ളൂ

Update: 2021-10-29 11:41 GMT

ഓഹരി വിപണിയിലെ തകര്‍ച്ച തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 677.77 പോയ്ന്റ് ഇടിഞ്ഞ് 59306.93 പോയ്ന്റിലും നിഫ്റ്റി 185.60 പോയ്ന്റ് ഇടിഞ്ഞ് 17671.70 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ആഗോള വിപണിയില്‍ നിന്നുള്ള സൂചനകള്‍ പ്രതികൂലമായപ്പോള്‍ മിക്ക മേഖലകളിലും നിക്ഷേപകര്‍ ഓഹരികള്‍ വ്യാപകമായി കൈയൊഴിഞ്ഞു. അടുത്താഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡ് മീറ്റിംഗിലെ തീരുമാനങ്ങളാകും ആഗോള വിപണിയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം.

1326 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1836 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 157 ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
ടെക് മഹീന്ദ്ര, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എല്‍ & ടി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ അള്‍ട്രാ ടെക് സിമന്റ്, മാരുതി സുസുകി, സിപ്ല, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ശ്രീ സിമന്റ്‌സ് എന്നിവ നേട്ടമുണ്ടാക്കി.
ബാങ്ക്, ഐറ്റി, എനര്‍ജി, പവര്‍, ഓയ്ല്‍ & ഗ്യാസ് എന്നീ സെക്ടറല്‍ സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി. അതേസമയം ഫാര്‍മ, മെറ്റല്‍ ഓട്ടോ മേഖലകള്‍ വലിയ കോട്ടമില്ലാതെ നിന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 12 എണ്ണത്തിന് മാത്രമേ ഇന്ന് നേട്ടമുണ്ടാക്കാനായുള്ളൂ. മണപ്പുറം ഫിനാന്‍സ് (3.64 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.39 ശതമാനം), ആസ്റ്റര്‍ ഡി എം (2.04 ശതമാനം), കേരള ആയുര്‍വേദ (1.49 ശതമാനം), നിറ്റ ജലാറ്റിന്‍ (1.32 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.20 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. എവിറ്റി, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ഫെഡറല്‍ ബാങ്ക്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്,
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് തുടങ്ങി 16 കേരള കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. കെഎസ്ഇ ലിമിറ്റഡിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.



 




Tags:    

Similar News