ആഗോള വിപണിയുടെ കരുത്തുറ്റ പിന്തുണയും ഐറ്റി, റിയല്‍റ്റി ഓഹരികളുടെ തിളക്കമാര്‍ന്ന പ്രകടനവും ഇന്ന് ഓഹരി സൂചികകളുടെ മുന്നേറ്റത്തിന് വഴിതെളിച്ചു. സെന്‍സെക്‌സ് 166.96 പോയ്ന്റ് ഉയര്‍ന്ന് 58296.91 പോയ്ന്റിലും നിഫ്റ്റി 54.20 പോയ്ന്റ് ഉയര്‍ന്ന് 17377.80 പോയ്ന്റിലും ക്ലോസ് ചെയ്തു.
യുഎസ് ജോബ് ഡാറ്റ സംബന്ധിച്ച ആശങ്കകള്‍, ഫെഡ് റിസര്‍വിന്റെ സാമ്പത്തിക പിന്തുണ ലഭ്യമാകുമെന്ന പ്രതീക്ഷയുടെ വെളിച്ചത്തില്‍ വിപണി അതിജീവിച്ചതും ജപ്പാനിലെയും ചൈനയിലേയും സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും ആഗോള വിപണിക്ക് കരുത്തായി. സാമ്പത്തിക മേഖല സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് റിയല്‍റ്റി ഓഹരികള്‍ക്ക് നേട്ടമായത്.
1657 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1589 ഓഹരികളുടെ വിലയിടിഞ്ഞു. 165 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഐഒസി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയുടെ വിലയില്‍ ഇടിവുണ്ടായി.
ഐറ്റി, റിയല്‍റ്റി സെക്ടറല്‍ സൂചികകളില്‍ 1-3 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേസമയം ബാങ്ക്, പവര്‍, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ ഓഹരികള്‍ വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ചു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 4,98 ശതമാനം നേട്ടത്തോടെ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ആണ് നേട്ടത്തില്‍ മുന്നില്‍. കെഎസ്ഇ (4.76 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.38 ശതമാനം), ധനലക്ഷ്മി ബാങ്ക് (4.11 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.84 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.74 ശതമാനം), എവിറ്റി (1.61 ശതമാനം), ഇന്‍ഡിട്രേഡ് (1.30 ശതമാനം) തുടങ്ങി 16 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
കിറ്റെക്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, റബ്ഫില ഇന്റര്‍നാഷണല്‍, കേരള ആയുര്‍വേദ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങി 13 കേരള ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.
അപ്പോളോ ടയേഴ്‌സ് 221.65
ആസ്റ്റര്‍ ഡി എം 225.95
എവിറ്റി 75.90
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 132.10
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 364.20
സിഎസ്ബി ബാങ്ക് 301.00
ധനലക്ഷ്മി ബാങ്ക് 16.45
ഈസ്റ്റേണ്‍ ട്രെഡ്‌സ് 44.75
എഫ്എസിടി 126.00
ഫെഡറല്‍ ബാങ്ക് 82.45
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 78.35
ഹാരിസണ്‍സ് മലയാളം 197.75
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.00
കല്യാണ്‍ ജൂവലേഴ്‌സ് 66.60
കേരള ആയുര്‍വേദ 65.30
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 32.00
കിറ്റെക്‌സ് 166.60
കെഎസ്ഇ 2250.00
മണപ്പുറം ഫിനാന്‍സ് 168.25
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 400.60
മുത്തൂറ്റ് ഫിനാന്‍സ് 1526.00
നിറ്റ ജലാറ്റിന്‍ 248.00
പാറ്റ്‌സ്പിന്‍ ഇന്ത്യ 8.35
റബ്ഫില ഇന്റര്‍നാഷണല്‍ 103.75
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.94
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.39
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 200.40
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 254.10
വണ്ടര്‍ലാ ഹോളിഡേയ്‌സ് 231.50