ചാഞ്ചാടി ഓഹരി സൂചികകള്‍; ഇടിവോടെ ക്ലോസിംഗ്
സെന്‍സെക്‌സ് 127 പോയ്ന്റ് ഇടിഞ്ഞു
മൂന്നുദിവസത്തെ നീണ്ട അവധിക്കുശേഷം, പുതിയ വാരത്തിലെ ആദ്യ വ്യാപാര ദിനത്തില്‍ ഇടിവോടെ ഓഹരി സൂചികകള്‍. താഴ്ചയോടെ തന്നെയായിരുന്നു ഇന്ന് വ്യാപാരത്തിന്റെ ആരംഭം. എന്നാല്‍ ക്ലോസിംഗിന് മുമ്പ് താഴ്ചയുടെ ആഴം കുറച്ചു കുറഞ്ഞു. സെന്‍സെക്‌സ് 127 പോയ്ന്റ് ഇടിഞ്ഞ് 58,178ല്‍ ക്ലോസ് ചെയ്തു. ചിപ്പ് ക്ഷാമം ജിയോ ഫോണിന്റെ വിപണി പ്രവേശം വൈകിപ്പിക്കാനിടയുണ്ടെന്ന വാര്‍ത്തകള്‍ റിലയന്‍സിന്റെ ഓഹരി വിലയെ താഴ്ത്തി.
നിഫ്റ്റി 14 പോയ്ന്റ് താഴ്ന്ന് 17,355ലും ക്ലോസ് ചെയ്തു.
മുഖ്യ സൂചികകള്‍ ഇടിവ് കാണിച്ചുവെങ്കിലും വിശാല വിപണിയില്‍ നിക്ഷേപ താല്‍പ്പര്യം പ്രകടമായിരുന്നു. മിഡ്കാപ് സൂചിക 0.3 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.8 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.
മുഖ്യ സൂചികകള്‍ ഇടിവ് കാണിച്ചുവെങ്കിലും വിശാല വിപണിയില്‍ നിക്ഷേപ താല്‍പ്പര്യം പ്രകടമായിരുന്നു. മിഡ്കാപ് സൂചിക 0.3 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.8 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
14 ഓളം കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. റബ്ഫിലയുടെ ഓഹരി വില ഇന്ന് 9.79 ശതമാനം ഉയര്‍ന്ന് 112.70 രൂപയിലെത്തി. ഈസ്റ്റേണ്‍ ട്രെഡ്‌സ് ഓഹരി വില 4.71 ശതമാനം ഉയര്‍ന്നു. നിറ്റ ജലാറ്റിന്‍ ഓഹരി വില 3.33 ശതമാനം ഉയര്‍ന്ന് 249.60 രൂപയിലെത്തി. കിറ്റെക്‌സ്, കിംഗ് ഫിഷര്‍ ഓഹരി വിലകള്‍ രണ്ടുശതമാനത്തിലേറെ ഉയര്‍ന്നു.