ഐറ്റി, മെറ്റല്‍ ഓഹരികളുടെ കരുത്തില്‍ കുത്തനെ ഉയര്‍ന്ന് സൂചികകള്‍

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, നിറ്റ ജലാറ്റിന്‍ തുടങ്ങി 16 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update:2022-11-11 17:22 IST

ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 1181.34 പോയ്ന്റ് ഉയര്‍ന്ന് 61795.04 പോയ്ന്റിലും നിഫ്റ്റി 321.50 പോയ്ന്റ് ഉയര്‍ന്ന് 18349.70 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. യുഎസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴ്ന്നു നിന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വിപണിയെയും ഉത്തേജിപ്പിച്ചു.

1769 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1591 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 131 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഇന്‍ഫോസിസ്, എച്ച് സി എല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എസ്ബിഐ, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ഐറ്റി, മെറ്റല്‍ സൂചികകള്‍ 2-3 ശതമാനം നേട്ടമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഓട്ടോ, എഫ്എംസിജി, പി എസ് യു ബാങ്ക് ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടു.
കേരള കമ്പനികളുടെ പ്രകടനം
16 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 15.54 ശതമാനം നേട്ടമുണ്ടാക്കി. 45.15 രൂപ വര്‍ധിച്ച് ഓഹരി വില 335.70 രൂപയിലെത്തി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി വില 57.75 രൂപ (9.84 ശതമാനം) വര്‍ധിച്ച് 644.85 രൂപയിലും നിറ്റ ജലാറ്റിന്റെ ഓഹരി വില 43.10 രൂപ(6.37 ശതമാനം) വര്‍ധിച്ച് 720.05 രൂപയിലും എത്തി.
കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (5 ശതമാനം), എഫ്എസിടി (4.69 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (4.13 ശതമാനം), കെഎസ്ഇ (3.60 ശതമാനം) തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ ഉള്‍പ്പെടുന്നു. അതേസമയം ആസ്റ്റര്‍ ഡി എം, പാറ്റ്‌സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ഫെഡറല്‍ ബാങ്ക്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കേരള ആയുര്‍വേദ തുടങ്ങി 13 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.
കേരള കമ്പനികളുടെ ഇന്നത്തെ ഓഹരിവില  

അപ്പോളോ ടയേഴ്‌സ് 289.35

ആസ്റ്റര്‍ ഡി എം 245.25

എവിറ്റി 113.15

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 280.40

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 644.85

സിഎസ്ബി ബാങ്ക് 222.65

ധനലക്ഷ്മി ബാങ്ക് 14.19

ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.00

എഫ്എസിടി 129.35

ഫെഡറല്‍ ബാങ്ക് 135.00

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.35

ഹാരിസണ്‍സ് മലയാളം 140.85

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 40.70

കല്യാണ്‍ ജൂവലേഴ്‌സ് 103.45

കേരള ആയുര്‍വേദ 85.20

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 100.00

കിറ്റെക്‌സ് 202.90

കെഎസ്ഇ 1844.00

മണപ്പുറം ഫിനാന്‍സ് 109.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 335.70

മുത്തൂറ്റ് ഫിനാന്‍സ് 1075.00

നിറ്റ ജലാറ്റിന്‍ 720.05

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.06

റബ്ഫില ഇന്റര്‍നാഷണല്‍ 92.80

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 112.65

സൗത്ത് ഇന്ത്യന്‍ ബാങ്ക് 14.39

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.46

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 264.70

വണ്ടര്‍ലാ ഹോളിഡേയ്‌സ് 360.00

Tags:    

Similar News