ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ദിനാവസാനം ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 208.24 പോയ്ന്റ് ഇടിഞ്ഞ് 62,626.36 പോയ്ന്റിലും നിഫ്റ്റി 58.20 പോയ്ന്റ് ഇടിഞ്ഞ് 18,642.80 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
1565 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1825 ഓഹരികളുടെ വില ഇടിഞ്ഞു. 135 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, യുപിഎല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. അദാനി എന്റര്‍പ്രൈസസ്, എച്ച് യു എല്‍, ബജാജ് ഓട്ടോ, നെസ്ലെ ഇന്ത്യ, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയവ നേട്ടമുണ്ടാക്കി.
മെറ്റല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചികകള്‍ 1 ശതമാനം ഇടിവ് രേഖപ്പെടുത്തി. എ്ന്നാല്‍ പി എസ് യു ബാങ്ക് സൂചിക ഒരു ശതമാനം ഉയര്‍ന്നു.ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
9 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റ്‌സ്പിന്‍ ഇന്ത്യ (5 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (3.72 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.43 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.06 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.94 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍പ്പെടുന്നു. അതേസമയം ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഓഹരിയുടെ വില മാറ്റമില്ലാതെ തുടരുന്നു.
ധനലക്ഷ്മി ബാങ്ക്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ഫെഡറല്‍ ബാങ്ക്, കല്യാണ്‍ ജൂവലേഴ്‌സ്, ആസ്റ്റര്‍ ഡി എം തുടങ്ങി 19 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.
കേരള കമ്പനികളുടെ ഓഹരി വില ( ജനുവരി-6)
അപ്പോളോ ടയേഴ്‌സ് - 319.10
ആസ്റ്റര്‍ ഡിഎം- 228.15
എവിറ്റി- 111.50
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍- 302.30
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്- 641.80
സിഎസ്ബി ബാങ്ക്- 223.70
ധനലക്ഷ്മി ബാങ്ക്- 18.45
ഈസ്റ്റേണ്‍ ട്രെഡ്‌സ്- 38.65
എഫ്എസിടി- 146.50
ഫെഡറല്‍ ബാങ്ക്- 134.75
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്- 48.40
ഹാരിസണ്‍സ് മലയാളം- 147.00
ഇന്‍ഡിട്രേഡ് (ജെആര്‍ജി)- 35.30
കല്യാണ്‍ ജൂവലേഴ്‌സ്- 113.40
കേരള ആയുര്‍വേദ- 84.45
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്- 102.50
കിറ്റെക്‌സ്- 198.20
കെഎസ്ഇ- 1850.00
മണപ്പുറം ഫിനാന്‍സ്- 122.65
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്- 286.65
മുത്തൂറ്റ് ഫിനാന്‍സ്- 1113.40
നിറ്റ ജലാറ്റിന്‍- 734.20
പാറ്റ്‌സ്പിന്‍ ഇന്ത്യ- 10.71
റബ്ഫില ഇന്റര്‍നാഷണല്‍- 81.70
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്- 115.60
സൗത്ത് ഇന്ത്യന്‍ ബാങ്ക്- 18.35
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്- 3.03
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്- 249.50
വണ്ടര്‍ലാ ഹോളിഡേയ്‌സ്- 370.00
കേരള കമ്പനികളുടെ ഓഹരി വില ( ജനുവരി-5)
അപ്പോളോ ടയേഴ്‌സ്- 318.90
ആസ്റ്റര്‍ ഡി എം- 231.90
എവിറ്റി- 113.10
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍- 296.00
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്- 662.70
സിഎസ്ബി ബാങ്ക്- 224.45
ധനലക്ഷ്മി ബാങ്ക്- 19.40
ഈസ്റ്റേണ്‍ ട്രെഡ്‌സ്- 38.80
എഫ്എസിടി- 146.65
ഫെഡറല്‍ ബാങ്ക്- 137.30
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്- 48.15
ഹാരിസണ്‍സ് മലയാളം- 147.65
ഇന്‍ഡിട്രേഡ് (ജെആര്‍ജി)- 35.05
കല്യാണ്‍ ജൂവലേഴ്‌സ്- 115.50
കേരള ആയുര്‍വേദ- 84.00
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്- 100.25
കിറ്റെക്‌സ്- 200.50
കെഎസ്ഇ- 1841.00
മണപ്പുറം ഫിനാന്‍സ്- 123.60
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്- 287.60
മുത്തൂറ്റ് ഫിനാന്‍സ്- 1141.35
നിറ്റ ജലാറ്റിന്‍- 741.00
പാറ്റ്‌സ്പിന്‍ ഇന്ത്യ- 10.20
റബ്ഫില ഇന്റര്‍നാഷണല്‍- 81.25
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്- 110.00
സൗത്ത് ഇന്ത്യന്‍ ബാങ്ക്- 18.00
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്- 3.16
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്- 252.20
വണ്ടര്‍ലാ ഹോളിഡേയ്‌സ്- 378.45