ഓഹരി സൂചികകളില്‍ ഇന്നും മുന്നേറ്റം

കിറ്റെക്‌സ്, എഫ്എസിടി തുടങ്ങി 20 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update:2022-12-27 16:45 IST

ഓഹരി സൂചികകളില്‍ ഇന്നും മുന്നേറ്റം. സെന്‍സെക്‌സ് 361.01 പോയ്ന്റ് ഉയര്‍ന്ന് 60927.43 പോയ്ന്റിലും നിഫ്റ്റി 117.70 പോയ്ന്റ് ഉയര്‍ന്ന് 18132.30 പോയ്ന്റിലും ക്ലോസ് ചെയ്തു.

ആഗോള വിപണിയുടെ കരുത്തുറ്റ പിന്തുണയില്‍ ഇന്ത്യന്‍ വിപണി, കഴിഞ്ഞയാഴ്ച നേരിട്ട നഷ്ടം തിരിച്ചു പിടിക്കുകയാണ്. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് മെറ്റല്‍ ഓഹരികള്‍ക്ക് നേട്ടമായി. 2504 ഓഹരികള്‍ മുന്നേറിയപ്പോള്‍ 889 ഓഹരികളുടെ വില ഇടിഞ്ഞു. 120 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. എച്ച് യു എല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, നെസ്ലെ ഇന്ത്യ, ഐറ്റിസി, എന്‍ടിപിസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

എഫ്എംസിജി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.8 ശതമാനവും സ്‌മോള്‍ കാപ് സൂചിക 1.4 ശതമാനവും ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

20 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. കിറ്റെക്‌സ് (12.87 ശതമാനം), എഫ്എസിടി (10 ശതമാനം), കേരള ആയുര്‍വേദ (5.54 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.98 ശതമാനം), ധനലക്ഷ്മി ബാങ്ക് (4.94 ശതമാനം), നിറ്റ ജലാറ്റിന്‍ (4.31 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.94 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.89 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍പ്പെടുന്നു. അതേസമയം വണ്ടര്‍ലാ ഹോളിഡേയ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, സിഎസ്ബി ബാങ്ക് തുടങ്ങി 9 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.

കേരള കമ്പനികളുടെ ഇന്നത്തെ വില (27-12-2022)

അപ്പോളോ ടയേഴ്‌സ് 323.90

ആസ്റ്റര്‍ ഡി എം 230.50

എവിറ്റി 105.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 241.35

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 550.15

സിഎസ്ബി ബാങ്ക് 236.30

ധനലക്ഷ്മി ബാങ്ക് 20.20

ഈസ്റ്റേണ്‍ ട്രെഡ്‌സ് 36.70

എഫ്എസിടി 292.60

ഫെഡറല്‍ ബാങ്ക് 132.90

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.00

ഹാരിസണ്‍സ് മലയാളം 137.20

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.75

കല്യാണ്‍ ജൂവലേഴ്‌സ് 124.00

കേരള ആയുര്‍വേദ 101.95

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 95.50

കിറ്റെക്‌സ് 199.50

കെഎസ്ഇ 1870.00

മണപ്പുറം ഫിനാന്‍സ് 111.00

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 279.50

മുത്തൂറ്റ് ഫിനാന്‍സ് 1064.95

നിറ്റ ജലാറ്റിന്‍ 697.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.35

റബ്ഫില ഇന്റര്‍നാഷണല്‍ 77.50

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 102.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.00

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.80

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 260.40

വണ്ടര്‍ലാ ഹോളിഡേയ്‌സ് 330.65 


26-12-2022ലെ കേരള കമ്പനികളുടെ പ്രകടനം

അപ്പോളോ ടയേഴ്‌സ് 320.55

ആസ്റ്റര്‍ ഡി എം 232.20

എവിറ്റി 103.30

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 229.90

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 552.55

സിഎസ്ബി ബാങ്ക് 237.50

ധനലക്ഷ്മി ബാങ്ക് 19.25

ഈസ്റ്റേണ്‍ ട്രെഡ്‌സ് 37.60

എഫ്എസിടി 266.00

ഫെഡറല്‍ ബാങ്ക് 130.75

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.05

ഹാരിസണ്‍സ് മലയാളം 134.10

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.90

കല്യാണ്‍ ജൂവലേഴ്‌സ് 122.05

കേരള ആയുര്‍വേദ 96.60

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 94.00

കിറ്റെക്‌സ് 176.95

കെഎസ്ഇ 1866.40

മണപ്പുറം ഫിനാന്‍സ് 110.45

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 273.20

മുത്തൂറ്റ് ഫിനാന്‍സ് 1062.25

നിറ്റ ജലാറ്റിന്‍ 663.05

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.01

റബ്ഫില ഇന്റര്‍നാഷണല്‍ 77.60

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 100.15

സൗത്ത് ഇന്ത്യന്‍ ബാങ്ക് 17.70

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.71

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 261.05

വണ്ടര്‍ലാ ഹോളിഡേയ്‌സ് 343.00

Tags:    

Similar News