സൂചികകളില്‍ മുന്നേറ്റം; നിഫ്റ്റി വീണ്ടും 18000 ത്തിന് മുകളില്‍

കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, കല്യാണ്‍ ജൂവലേഴ്സ് തുടങ്ങി 13 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update:2023-01-09 16:46 IST

ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 846.94 പോയ്ന്റ് ഉയര്‍ന്ന് 60747.31 പോയ്ന്റിലും നിഫ്റ്റി 241.70 പോയ്ന്റ് ഉയര്‍ന്ന് 18101.20 പോയ്ന്റിലും ക്ലോസ് ചെയ്തു. 1986 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1542 ഓഹരികളുടെ വില ഇടിഞ്ഞു. 155 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

മഹീന്ദ്ര & മഹീന്ദ്ര, ടിസിഎല്‍, എച്ച് സി എല്‍ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ ടൈറ്റന്‍ കമ്പനി, ബജാജ് ഫിന്‍സെര്‍വ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, എച്ച് ഡി എഫ് സി ലൈഫ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

ഐടി, പവര്‍, ഓട്ടോ, കാപിറ്റല്‍ ഗുഡ്സ്, ഓയ്ല്‍ & ഗ്യാസ്, മെറ്റല്‍, പി എസ് യു ബാങ്ക് സൂചികകള്‍ 1-2 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 1 ശതമാനവും സ്മോള്‍കാപ് സൂചിക 0.5 ശതമാനവും നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

13 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.99 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (4.03 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (3.14 ശതമാനം), സിഎസ്ബി ബാങ്ക് (3.12 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.70 ശതമാനം) തുടങ്ങിയ കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയവയില്‍പ്പെടുന്നു. അതേസമയം പാറ്റ്സ്പിന്‍ ഇന്ത്യ (4.44 ശതമാനം), എഫ്എസിടി (3.14 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.12 ശതമാനം), കേരള ആയുര്‍വേദ (2.39 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.33 ശതമാനം), ഇന്‍ഡിട്രേഡ് (2.21 ശതമാനം) തുടങ്ങി 15 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ വണ്ടര്‍ലാ ഹോളിഡേയ്സിന്റെ ഓഹരി വില മാറ്റമില്ലാതെ തുടരുന്നു.

കേരള കമ്പനി ( 9/1/2023)

അപ്പോളോ ടയേഴ്സ് 327.00

ആസ്റ്റര്‍ ഡി എം 225.10

എവിറ്റി 106.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 273.50

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 501.15

സിഎസ്ബി ബാങ്ക് 251.15

ധനലക്ഷ്മി ബാങ്ക് 20.25

ഈസ്റ്റേണ്‍ ട്രെഡ്സ് 34.20

എഫ്എസിടി 340.35

ഫെഡറല്‍ ബാങ്ക് 135.30

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.00

ഹാരിസണ്‍സ് മലയാളം 137.75

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.20

കല്യാണ്‍ ജൂവലേഴ്സ് 125.25

കേരള ആയുര്‍വേദ 99.90

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 100.40

കിറ്റെക്സ് 187.55

കെഎസ്ഇ 1873.05

മണപ്പുറം ഫിനാന്‍സ് 121.65

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 264.50

മുത്തൂറ്റ് ഫിനാന്‍സ് 1075.10

നിറ്റ ജലാറ്റിന്‍ 615.40

പാറ്റ്സ്പിന്‍ ഇന്ത്യ 10.75

റബ്ഫില ഇന്റര്‍നാഷണല്‍ 78.90

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 102.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.85

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.96

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 259.45

വണ്ടര്‍ലാ ഹോളിഡേയ്സ് 353.05

കേരള കമ്പനി ( 6/1/2023)

അപ്പോളോ ടയേഴ്സ് 327.80

ആസ്റ്റര്‍ ഡി എം 226.75

എവിറ്റി 106.75

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 260.50

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 501.95

സിഎസ്ബി ബാങ്ക് 244.80

ധനലക്ഷ്മി ബാങ്ക് 20.10

ഈസ്റ്റേണ്‍ ട്രെഡ്സ് 35.50

എഫ്എസിടി 351.40

ഫെഡറല്‍ ബാങ്ക് 134.55

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.40

ഹാരിസണ്‍സ് മലയാളം 136.85

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.95

കല്യാണ്‍ ജൂവലേഴ്സ്120.40

കേരള ആയുര്‍വേദ 102.35

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 101.10

കിറ്റെക്സ് 189.70

കെഎസ്ഇ 1872.50

മണപ്പുറം ഫിനാന്‍സ് 118.60

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 262.60

മുത്തൂറ്റ് ഫിനാന്‍സ് 1069.30

നിറ്റ ജലാറ്റിന്‍ 614.40

പാറ്റ്സ്പിന്‍ ഇന്ത്യ 11.24

റബ്ഫില ഇന്റര്‍നാഷണല്‍ 78.65

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 104.25

സൗത്ത് ഇന്ത്യന്‍ ബാങ്ക് 19.30

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.90

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 260.30

വണ്ടര്‍ലാ ഹോളിഡേയ്സ് 352.90

Tags:    

Similar News