മുന്നേറ്റം തുടര്‍ന്ന് ഓഹരി സൂചികകള്‍

എഫ്എസിടി, സിഎസ്ബി ബാങ്ക് ഉള്‍പ്പടെ 11 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update:2023-01-18 16:39 IST

തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 390.02 പോയ്ന്റ് ഉയര്‍ന്ന് 61045.74 പോയ്ന്റിലും നിഫ്റ്റി 112 പോയ്ന്റ് ഉയര്‍ന്ന് 18165.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1882 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1546 ഓഹരികളുടെ വില ഇടിഞ്ഞു. 126 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ലാര്‍ സണ്‍ & ടര്‍ബോ, യുപിഎല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു. എന്നാല്‍ ടാറ്റ മോട്ടോഴ്‌സ്, എച്ച് ഡി എഫ് സി ലൈഫ്, അള്‍ട്രാ ടെക് സിമന്റ്, അദാനി എന്റര്‍പ്രൈസസ്, ബിപിസിഎല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

മെറ്റല്‍ സൂചിക 2 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ് സൂചിക 1 ശതമാനവും നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ബാങ്ക്, ഫാര്‍മ സൂചികകള്‍ 0.5 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേരിയ നേട്ടം രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

11 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. എഫ്എസിടി (4.99 ശതമാനം), സിഎസ്ബി ബാങ്ക് (3.44 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.15 ശതമാനം), ഹാരിസണ്‍സ് മലയാളം (2.13 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.53 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.27 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, എവിറ്റി, വണ്ടര്‍ലാ ഹോളിഡേയ്‌സ്, കേരള ആയുര്‍വേദ, കല്യാണ്‍ ജൂവലേഴ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങി 17 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് താഴ്ന്നു. സ്‌കൂബീഡേ ഗാര്‍മന്റ്‌സിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 323.50

ആസ്റ്റര്‍ ഡി എം 222.30

എവിറ്റി 104.15

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 296.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 505.80

സിഎസ്ബി ബാങ്ക് 254.00

ധനലക്ഷ്മി ബാങ്ക് 19.75

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.80

എഫ്എസിടി 336.35

ഫെഡറല്‍ ബാങ്ക് 136.70

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 49.00

ഹാരിസണ്‍സ് മലയാളം 139.10

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.50

കല്യാണ്‍ ജൂവലേഴ്‌സ് 119.20

കേരള ആയുര്‍വേദ 104.30

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 101.50

കിറ്റെക്‌സ് 184.40

കെഎസ്ഇ 1895.00

മണപ്പുറം ഫിനാന്‍സ് 117.05

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 247.20

മുത്തൂറ്റ് ഫിനാന്‍സ് 1056.80

നിറ്റ ജലാറ്റിന്‍ 610.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 12.13

റബ്ഫില ഇന്റര്‍നാഷണല്‍ 76.40

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 100.60

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.35

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.32

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 250.20

വണ്ടര്‍ലാ ഹോളിഡേയ്‌സ് 349.30


കേരള കമ്പനികളുടെ വില ( 17/1/2023)

അപ്പോളോ ടയേഴ്‌സ് 319.45

ആസ്റ്റര്‍ ഡി എം 223.80

എവിറ്റി 106.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 294.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 500.00

സിഎസ്ബി ബാങ്ക് 245.55

ധനലക്ഷ്മി ബാങ്ക് 19.95

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.85

എഫ്എസിടി 320.35

ഫെഡറല്‍ ബാങ്ക് 137.95

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.65

ഹാരിസണ്‍സ് മലയാളം 136.20

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.80

കല്യാണ്‍ ജൂവലേഴ്‌സ് 120.50

കേരള ആയുര്‍വേദ 105.70

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 98.40

കിറ്റെക്‌സ് 185.90

കെഎസ്ഇ 1899.00

മണപ്പുറം ഫിനാന്‍സ് 117.80

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 255.75

മുത്തൂറ്റ് ഫിനാന്‍സ് 1054.90

നിറ്റ ജലാറ്റിന്‍ 610.90

പാറ്റ്‌സ്പിന്‍ ഇന്ത്യ 12.10

റബ്ഫില ഇന്റര്‍നാഷണല്‍ 77.10

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 100.60

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.55

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.27

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 252.00

വണ്ടര്‍ലാ ഹോളിഡേയ്‌സ് 355.30

Tags:    

Similar News