നേരിയ ഇടിവില്‍ സെന്‍സെക്‌സും നിഫ്റ്റിയും

അദാനി പോര്‍ട്ട്‌സ് ഒമ്പത് ശതമാനത്തോളം ഉയര്‍ന്നു; വണ്ടര്‍ലാ ഹോളിഡെയ്‌സ്, കല്യാണ്‍ ജുവലേഴ്‌സ്, അപ്പോളോ ടയേഴ്‌സ് ഉള്‍പ്പടെ 15 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update:2023-02-06 17:15 IST

സെന്‍സെക്‌സ് 0.55 ശതമാനം അഥവാ 334.98 പോയിന്റ് ഇടിഞ്ഞ് 60,506.90 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി അര ശതമാനം (89.45 പോയിന്റ്) താഴ്ന്ന് 17,764.60ല്‍ എത്തി. രാവിലെ വലിയ ഇടിവിലേക്ക് പോവുമെന്ന് തോന്നിപ്പിച്ച സൂചികകള്‍ പിന്നീട് തിരികെ കയറുകയായിരുന്നു.

3791 ഓഹരികളില്‍ 1900 എണ്ണമാണ് നേട്ടമുണ്ടാക്കിയത്. 1695 ഓഹരികളുടെ വിലയിടിഞ്ഞു. 196 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. വോഡാഫോണ്‍ ഐഡിയ, ഇന്‍ഡസ് ടവര്‍, അദാനി പോര്‍ട്ട്‌സ്, സൈഡസ് ലൈഫ് സയന്‍സെസ്, മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍.

Top Gainers


ഏറ്റവും അധികം നഷ്ടം നേരിട്ടവയില്‍ അദാനി കമ്പനികളാണ് മുന്നില്‍. അദാനി ട്രാന്‍സിഷന്‍, അദാനി വില്‍മാര്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നിവയാണ് നഷ്ടക്കണക്കില്‍ ആദ്യ അഞ്ചില്‍ ഉള്ളവ.

Top Losers


ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, ഓയില്‍& ഗ്യാസ് സൂചികള്‍ താഴ്ന്നു. നിഫ്റ്റി50 അരശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


കേരള കമ്പനികളുടെ പ്രകടനം

വണ്ടര്‍ലാ ഹോളിഡെയ്‌സ് (7.29%), കല്യാണ്‍ ജുവലേഴ്‌സ് (5.31%), പാറ്റ്‌സ്പിന്‍ (3.21%), അപ്പോളോ ടയേഴ്‌സ് (2.48 %) , ആസ്റ്റര്‍ (2.48 %) എന്നിവ ഉള്‍പ്പടെ 15 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 13 കമ്പനികള്‍ നഷ്ടത്തിലായി. ധനലക്ഷ്മി ബാങ്കിന്റെ വിലയില്‍ മാറ്റമില്ല.




Tags:    

Similar News