ഇന്നും സൂചികകള്‍ താഴേക്ക്
ഈസ്റ്റേണ്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ് ഉള്‍പ്പടെ 10 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്
സെന്‍സെക്‌സ് 0.37 ശതമാനം അഥവാ 220.86 പോയിന്റ് താഴ്ന്ന് 30,286.04 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 0.24 ശതമാനം അഥവ 43.10 പോയിന്റ് ഇറങ്ങി 17,721.50ല്‍ എത്തി. 1573 കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. 1916 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 133 കമ്പനികളുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
Top Gainers
15 ശതമാനം ഉയര്‍ന്ന അദാനി എന്റര്‍പ്രൈസസാണ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍. ഗ്ലാന്‍ഡ് ഫാര്‍മ, വരുണ്‍ ബിവ്‌റേജസ്, സൊമാറ്റോ, പേയ്ടിഎം എന്നിവയാണ് നേട്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ള മറ്റ് കമ്പനികള്‍.
ടാറ്റ സ്റ്റീല്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, ഹിന്‍ഡാല്‍കോ, മതേര്‍സ്ണ്‍ എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍. അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് കമ്പനികളുടെ ഓഹരികള്‍ ഇന്നും ലോവര്‍ സര്‍ക്യൂട്ടിലെത്തി.
Top Losers
ബാങ്ക്, റിയാല്‍റ്റി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൈവറ്റ് ബാങ്ക് ഒഴികെയുള്ള മറ്റ് സൂചികകളെല്ലാം നഷ്ടത്തിലായി.
കേരള കമ്പനികളുടെ പ്രകടനം
ഈസ്റ്റേണ്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഹാരിസണ്‍ മലയാളം, നീറ്റ ജലാറ്റിന്‍, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ് ഉള്‍പ്പടെ 10 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 19 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായി.