ഐറ്റി, ഫാര്‍മ, മെറ്റല്‍സ് ഓഹരികളുടെ കരുത്തില്‍ മുന്നേറി സൂചികകള്‍
മൂന്ന് അദാനി കമ്പനികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍. വണ്ടര്‍ലാ ഹോളിഡേയ്‌സ്, എവിറ്റി അടക്കം 21 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്
ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 377.75 പോയ്ന്റ് ഉയര്‍ന്ന് 60663.79 പോയ്ന്റിലും നിഫ്റ്റി 150.20 പോയ്ന്റ് ഉയര്‍ന്ന് 17871.70 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1994 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1492 ഓഹരികളുടെ വില ഇടിഞ്ഞു. 145 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എസിസി, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ ഒഴികെ അദാനി ഗ്രൂപ്പിന് കീഴിലുള്ള മറ്റെല്ലാ കമ്പനികളും നേട്ടമുണ്ടാക്കി. അദാനി ടോട്ടല്‍ ഗ്യാസ് ലോവര്‍ സര്‍ക്യൂട്ടിലാണ്. അതേ സമയം അദാനി വില്‍മാര്‍, അദാനി ട്രാന്‍സ്മിഷന്‍, എന്‍ഡിടിവി എന്നിവ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 23 ശതമാനത്തോളം ആണ് അദാനി എന്റര്‍പ്രൈസസ് ഉയര്‍ന്നത്.
Top Gainers
ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, എച്ച് സി എല്‍ ടെക്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ഐറ്റിസി തുടങ്ങിയ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കൊട്ടക് ബാങ്ക്, എല്‍& ടി തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു.
Top Losers
മെറ്റല്‍ സൂചിക 3.78 ശതമാനം നേട്ടം രേഖപ്പെടുത്തി. ഐറ്റി സൂചിക 1.53 ശതമാനവും ഫാര്‍മ 1.36 ശതമാനവും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ഓഹരി വില 9.93 ശതമാനം ഉയര്‍ന്ന് 412 രൂപയിലെത്തി. പാറ്റ്‌സ്പിന്‍ ഇന്ത്യ (9.50 ശതമാനം), എവിറ്റി (4.80 ശതമാനം), ധനലക്ഷ്മി ബാങ്ക് (3.50 ശതമാനം), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (2.09 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.82 ശതമാനം), ഇന്‍ഡിട്രേഡ് (1.47 ശതമാനം) തുടങ്ങി 21 എണ്ണം ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍പ്പെടുന്നു. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, എഫ്എസിടി, സിഎസ്ബി ബാങ്ക്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് തുടങ്ങി 8 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി.