രണ്ടാം ദിവസവും ഇടിവോടെ വിപണി
കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് തുടങ്ങി 10 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി
തുടര്‍ച്ചയായ രണ്ടാം സെഷനിലും ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 250.86 പോയ്ന്റ് ഇടിഞ്ഞ് 60431.84 പോയ്ന്റിലും നിഫ്റ്റി 85.60 പോയ്ന്റ് ഇടിഞ്ഞ് 17770.90 പോയ്ന്റിലും ക്ലോസ് ചെയ്തു. 1235 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2261 ഓഹരികളുടെ വില ഇടിഞ്ഞു. 160 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
Top Gainers
നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പിന് മുതിര്‍ന്നതോടെയാണ് സൂചികകള്‍ താഴ്ന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, എസ്ബിഐ, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ ടൈറ്റന്‍ കമ്പനി, എന്‍ടിപിസി, ലാര്‍സണ്‍ & ടര്‍ബോ, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
Top Losers
കാപിറ്റല്‍ ഗുഡ്‌സ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1 ശതമാനം വീതം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
10 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (9.07 ശതമാനം), പാറ്റ്‌സ്പിന്‍ (5.01 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.95 ശതമാനം), വണ്ടര്‍ ലാ ഹോളിഡേയ്‌സ് (2.43 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.22 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (1.13 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.
എവിറ്റി, കല്യാണ്‍ ജൂവലേഴ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, എഫ്എസിടി, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, സിഎസ്ബി ബാങ്ക് തുടങ്ങി 18 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.