ഇന്ന് വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 600.42 പോയിന്റ് ഉയര്‍ന്ന് 61,032.26 പോയിന്റിലും നിഫ്റ്റി 158.95 പോയന്റ് ഉയര്‍ന്ന് 17,929 പോയന്റിലും ക്ലോസ് ചെയ്തു.
Top Gainers
1296 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2205 ഓഹരികളുടെ വില ഇടിഞ്ഞു. 113 കമ്പനികളുടെ ഓഹരി വിലയില്‍ മാറ്റമില്ല. ഓയില്‍ ഇന്ത്യ, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്, യുപിഎല്‍, പൂനാവാല ഫിന്‍കോര്‍പ്, ഐടിസി എന്നിവയാണ് നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍.
Top LOSERS
പോളിസി ബസാര്‍, ആദാനി ഗ്രീന്‍, ആദാനി വില്‍മാര്‍, ആദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികളുടെ ഓഹരികളാണ് നഷ്ടം നേരിട്ടവരില്‍ ആദ്യം. അദാനി ഗ്രൂപ്പില്‍ നിന്ന് എസിസി ( 0.39 ശതമാനം), അദാനി എന്റര്‍പ്രൈസസ് (1.87 ശതമാനം), അദാനി പോര്‍ട്ട്‌സ് (2.06 ശതമാനം) എന്നീ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. ബാങ്ക്, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ നേട്ടമുണ്ടാക്കി. ഹെല്‍ത്ത് കെയര്‍, റിയല്‍റ്റി, ഓട്ടോ തുടങ്ങിയ സൂചികകള്‍ ഇടിവിലായി.
കേരള കമ്പനികളുടെ പ്രകടനം
വണ്ടര്‍ലാ ഹോളിഡെയ്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ആസ്റ്റര്‍, സിഎസ്ബി അടക്കം എട്ട് കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 21 കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ വിലയില്‍ മാറ്റമില്ല.