18,000 പോയിന്റിന് മുകളില്‍ നിഫ്റ്റി, സെന്‍സെക്‌സ് 243 പോയിന്റ് ഉയര്‍ന്നു

14 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കിറ്റെക്‌സിന്റെ ഓഹരികള്‍ 12.74 ശതമാനം ഇടിഞ്ഞു

Update: 2023-02-15 11:23 GMT

ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 242.83 പോയിന്റ് ഉയര്‍ന്ന് 61,275.096 പോയിന്റിലും നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 18,015.85 പോയന്റിലും ക്ലോസ് ചെയ്തു.

Top Gainers


1790 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1682 ഓഹരികളുടെ വില ഇടിഞ്ഞു. 128 കമ്പനികളുടെ ഓഹരി വിലയില്‍ മാറ്റമില്ല. ടൊറന്റ് പവര്‍, ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍, ഐഷര്‍ മോട്ടോഴ്‌സ്, ലിന്‍ഡെ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Top Losers


നഷ്ടം നേരിട്ട ആദ്യ അഞ്ചില്‍ മൂന്നും അദാനി കമ്പനികളാണ്. അദാനി ടോട്ടല്‍ ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍, ഭാരത് ഫോര്‍ജ്, ഓയില്‍ ഇന്ത്യ എന്നിവയാണ് നഷ്ടം നേരിട്ട പ്രധാനികള്‍. ഇന്ന് 6 അദാനി കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, ഫാര്‍മ ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് ഉയര്‍ന്നു. ഐടി, ഓട്ടോ, ബാങ്ക് സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി.


കേരള കമ്പനികളുടെ പ്രകടനം

റബ്ഫില ഇന്റര്‍നാഷണല്‍, കല്യാണ്‍ ജുവലേഴ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉള്‍പ്പടെ 14 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 15 കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു. കിറ്റെക്‌സിന്റെ ഓഹരികള്‍ 12.74 ശതമാനം ഇടിഞ്ഞു.



Tags:    

Similar News