രണ്ട് ദിവസമായി തുടര്‍ച്ചയായ വര്‍ധനയില്‍ കേരളത്തിലെ സ്വര്‍ണ വില വര്‍ധന. ഇന്നലെയും ഇന്നുമായി പവന് 240 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 46,400 രൂപയും ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,800 രൂപയുമായി. ജനുവരി അഞ്ചിനും ഇതേ വിലയായിരുന്നു.
ജനുവരി രണ്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. പവന് 47,000 രൂപയും ഗ്രാമിന് 5,875 രൂപയുമായിരുന്നു അന്ന്. ജനുവരി 18ന് ആയിരുന്നു ഏറ്റവും കുറഞ്ഞ വില, പവന് 45,920 രൂപ.
ആഗോള വിപണി
ഇന്നലെ 2,032.8 ഡോളറില്‍ വ്യാപാരമവസാനിപ്പിച്ച സ്പോട്ട് സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. നിലവിൽ 2,038.31 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധനയുണ്ടായി. 18 കാരറ്റിന് 15 രൂപ വര്‍ധിച്ച് 4,795 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു, ഗ്രാമിന് 78 രൂപ.