ഉയര്‍ന്നുയര്‍ന്ന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയിലേക്ക് സ്വര്‍ണം

വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

Update:2023-10-25 12:10 IST

കേരളത്തില്‍ ഇന്ന് പവന്‍ വില  45,320 രൂപയിലെത്തി. 80 രൂപയുടെ വര്‍ധനയാണുണ്ടായത്. ഗ്രാമിന് 10 രൂപ കൂടി 5,665 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന്  ഇന്ന് 1,973 ഡോളറിലേക്ക് താഴ്ന്നു. ഉയര്‍ന്ന ഡോളര്‍ മൂല്യവും ബോണ്ട് യീല്‍ഡുമാണ് സ്വര്‍ണത്തെ താഴ്ത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, സ്വർണം ഏകദേശം 9% ഉയര്‍ന്ന് ഒക്ടോബർ 20ന് അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,997.09 ഡോളറിലെത്തിയിരുന്നു. 

18 കാരറ്റ് സ്വർണം, വെള്ളി  

കേരളത്തിൽ 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വര്‍ധനയുണ്ടായി. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 4,698 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. സാധാരണ വെള്ളിക്ക്  ഗ്രാമിന് 78 രൂപയും പരിശുദ്ധ വെള്ളിkk 103 രൂപയുമാണ് വില.

ഒരു പവന്

പവന്‍ വില ഇന്ന് 45,320 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 55,000 രൂപയോ അതിലധികമോ വേണ്ടി വരും. 

പല ജൂവല്‍റികളിലും പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്വര്‍ണ വിലയും മറ്റു ചാര്‍ജുകളും കൂട്ടി അതിനൊപ്പം എത്ര ശതമാനം പണിക്കൂലി എന്നുള്ളതു കൂടി കണക്കാക്കേണ്ടതാണ്.

Read This : ഒടുവില്‍ ഇടുക്കിക്കും ഹോള്‍മാര്‍ക്ക്! കേരളം മുഴുവന്‍ ഇപ്പോള്‍ പരിശുദ്ധ സ്വര്‍ണം

Tags:    

Similar News