എന്റെ 'പൊന്നേ'... വില കൂടിക്കൂടി ഇതെങ്ങോട്ട്?
പവന് രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന വില
കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധന. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണം, പവന് 400 രൂപ കൂടി, 44,480 രൂപയായി. ഇന്നലെ 44,080 രൂപയായിരുന്നു. ഗ്രാമിന് 5,560 രൂപയ്ക്കാണ് ഇന്നു വ്യാപാരം നടക്കുന്നത്. 50 രൂപയുടെ വര്‍ധനയാണ് ഒരു ഗ്രാമിനുണ്ടായത്.
ഈ മാസം ആദ്യം 43,240 രൂപയായിരുന്ന പവന്‍ വില പിന്നീട് 44,000 രൂപയിലേക്ക് ഉയരുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തെ ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന്. കേരളത്തില്‍ പവന്‍ വില എക്കാലത്തെയും ഉയരത്തില്‍ എത്തിയത് മേയ് അഞ്ചിനാണ്. 45,760 രൂപയായിരുന്നു അന്ന് പവന്‍ വില.
18 കാരറ്റ് സ്വര്‍ണം
18 കാരറ്റ് സ്വര്‍ണ വില ഇന്നും ഉയര്‍ന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് ഇന്ന് 4,593 രൂപ ആയി.
രാജ്യാന്തര വില
രാജ്യാന്തര വില മുന്നോട്ട് പായുകയാണ്. ഇന്ന് ട്രോയ് ഔണ്‍സിന് 1,976 ഡോളറാണ്. ആഗോള തലത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതിനു പിന്നില്‍ യൂറോപ്യന്‍ കടപ്പത്രങ്ങളുടെ ആദായം കുറയുന്നതുള്‍പ്പെടെ വിവിധ കാരണങ്ങളാണ് ഉള്ളത്. ആഭ്യന്തര വിപണിയിലും ഇതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമാണ്.
രാജ്യാന്തര സ്വര്‍ണ വില 2,000 ഡോളറിലേക്ക്; കേരളത്തിലും വില കുതിച്ചേക്കും
രാജ്യത്തെ കൊമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിലും ഇന്ന് വില ഉയർന്നു. 22 കാരറ്റ് സ്വർണം 10 ഗാമിന് ഇന്ന് 55,600 രൂപയാണ്. ഇന്നലെ 55,100 രൂപയായിരുന്നു.
വെള്ളി വില കൂടി
വെള്ളി വിലയിലും ഇന്ന് വര്‍ധനയുണ്ടായി. സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 82 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് ഇന്ന് വില.
എത്ര സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം; നിയമം ഇങ്ങനെ Click Here