കൂടിയും കുറഞ്ഞും ചാഞ്ചാടി കേരളത്തിലെ സ്വര്‍ണ വില

വെള്ളി വില നിശ്ചലം

Update: 2024-01-27 07:53 GMT

Image : Canva

ഇന്നലത്തെ നേരിയ ഉയര്‍ച്ച കാറ്റില്‍ പറത്തി സ്വര്‍ണ വില താഴേക്ക്. ഈ വാരം ആദ്യ ദിവസങ്ങളില്‍ നിശ്ചലമായി തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇപ്പോള്‍ ചാഞ്ചാടുന്നത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു, ഇത് 80 രൂപ കുറഞ്ഞു. നിലവിൽ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,770 രൂപയും പവന് 46,160 രൂപയുമാണ്. 

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില ജനുവരി രണ്ടിനായിരുന്നു. പവന് 47,000 രൂപയും ഗ്രാമിന് 5,875 രൂപയുമായിരുന്നു അന്ന്. ജനുവരി 18ന് ആയിരുന്നു ഏറ്റവും കുറഞ്ഞ വില ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന്.

ആഗോള വിപണിയിലെ വില ചാഞ്ചാട്ടങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രകടമായ മാറ്റങ്ങളുണ്ടായത്.

ആഗോള വിപണി

ഇന്നലെ 2,020 ഡോളറില്‍ വ്യാപാരമവസാനിപ്പിച്ച സ്പോട്ട് സ്വര്‍ണ വില നേരിയ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. നിലവില്‍ 2,018 ഡോളറിലാണ് സ്‌പോട്ട് സ്വര്‍ണ വില നില്‍ക്കുന്നത്.

18 കാരറ്റും വെള്ളിയും

ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ ഇടിവുണ്ടായി. അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 4,775 രൂപയാണ് വില. വെള്ളി വില ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടരുന്നു, ഗ്രാമിന് 77 രൂപ.

Tags:    

Similar News