സ്വര്‍ണ വില വീണ്ടും ഉയരത്തിലേക്ക്

ആഗോള വിപണിയില്‍ ചെറിയ കയറ്റത്തിലാണ് സ്വര്‍ണം

Update:2023-08-30 16:12 IST

സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും ഉയര്‍ന്നു. ഇന്ന് 240 രൂപ ഉയര്‍ന്ന് ഒരു പവന് 44,000 രൂപയായി. ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഗ്രാമിന് ഇന്ന് 30 രൂപ വര്‍ധിച്ച് 5,500 രൂപയായി.

ഓഗസ്റ്റ് 17 മുതല്‍ 21 വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില രേഖപ്പെടുത്തിയത്.

ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമായിരുന്നു അത്. സ്വര്‍ണം ലോക വിപണിയില്‍ 1936 ഡോളറിലാണ്.

18 കാരറ്റ് സ്വര്‍ണ വില ഇന്ന് 25 രൂപ വര്‍ധിച്ച് ഗ്രാമിന് 4,558 രൂപയായി.

വെള്ളി വില

വെള്ളി വിലയും വര്‍ധിച്ചു. സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 81 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.

Tags:    

Similar News