കേരളത്തില്‍ ഇന്നും സ്വര്‍ണ വില കുറഞ്ഞു; വെള്ളി വിലയില്‍ മാറ്റമില്ല

ആഗോള വിപണിയില്‍ സ്വർണത്തിന് ഇടിവ്

Update:2023-11-06 11:30 IST

കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഇടിവ് തുടരുന്നു. 22 കാരറ്റ് സ്വര്‍ണം ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് യഥാക്രമം 5,635 രൂപയും 45,080 രൂപയുമായി.

ആഗോള വിപണിയില്‍ ഇന്ന് സ്‌പോട്ട് സ്വര്‍ണം 1,982.78 ഡോളറിലേക്ക് ഇടിഞ്ഞു. 1,993 ഡോളറില്‍ നിന്നാണ് ഒമ്പത് ഡോളറോളം താഴ്ന്നത്.

കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും കുറവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,670 രൂപയായി.  

റെക്കോഡ് വിലയിലെ ഇടിവ് 

ശനിയാഴ്ചയും കേരളത്തിലെ സ്വര്‍ണ വിലയിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. പവന് 80 രൂപയുടെ ഇടിവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 

ഒക്‌റ്റോബര്‍ മാസം കേരളത്തില്‍ പവന് 3,000 രൂപയിലേറെ വര്‍ധിച്ചിരുന്നു. ഒക്റ്റോബര്‍ 28നാണ് കേരളത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. 45,920 രൂപയായിരുന്നു അത്.

ഇസ്രായേല്‍-ഹമാസ് യുദ്ധവും ഓഹരി വിപണിയുടെ തളര്‍ച്ചയും മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം ആഗോള തലത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടിയതാണ് കേരളത്തിലെ വിലയിലും പുതിയ റെക്കോഡ് കുറിച്ചത്.

വെള്ളി വിലയിൽ മാറ്റമില്ല 

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളി ഗ്രാമിന് 78 രൂപയാണ് വില. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് വില 103 രൂപ.

Tags:    

Similar News