കയറ്റത്തിനൊടുവില്‍ മാറ്റമില്ലാതെ സ്വര്‍ണ വില; ഒരു പവന് ഇന്ന് എത്ര നല്‍കണം?

രണ്ട് ദിവസത്തില്‍ പവന് 240 രൂപ വര്‍ധിച്ചിരുന്നു

Update:2023-09-20 14:57 IST

Image : Canva

കയറ്റം തുടര്‍ന്ന സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 5,520 രൂപയും ഒരു പവന്‍ 44,160 രൂപയിലുമാണ് നില്‍ക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 44,240 രൂപയാണ്. ഏറ്റവും കുറഞ്ഞ വില 43,600 രൂപയും. സെപ്റ്റംബര്‍ 13,14 തീയതികളിലായിരുന്നു ഈ വില.

ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,568 രൂപയാണ് ഇന്നത്തെ വില.

ആഗോള വിപണിയില്‍ ഇന്ന്

ആഗോള വിപണിയില്‍ സ്വര്‍ണം ചാഞ്ചാട്ടം തുടരുന്നു. ഏതാനും ദിവസം മുന്‍പ് സ്വര്‍ണം ഔണ്‍സിന് 1,917 ഡോളര്‍ വരെയെത്തിയിരുന്നു. ഇന്നലെ 1934 ഡോളറിലായിരുന്നു സ്വര്‍ണംവ്യാപാരം നടന്നത്.  ഇപ്പോള്‍ 1930 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയില്‍ ചെറിയ വിലക്കുറവുണ്ടായിട്ടും അത് കേരള വിപണിയില്‍ പ്രതിഫലിച്ചില്ല. രൂപ ഇടിഞ്ഞതിനാലാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില കുറയാതെ തുടർന്ന്നത്. 

ഒരു പവന്

22 കാരറ്റ് സ്വര്‍ണത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ എച്ച്.യു.ഐ.ഡി ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയടക്കം ഇന്ന് 47,818 രൂപ നല്‍കണം. 15 ശതമാനമൊക്കെ പണിക്കൂലി നല്‍കേണ്ട ഡിസൈനര്‍ ആഭരണങ്ങള്‍ എങ്കില്‍ 52,234 രൂപയും അതിനു മുകളിലും നല്‍കേണ്ടി വരും.

വെള്ളി വില

സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ്.

Tags:    

Similar News