കേരളത്തില്‍ മൂന്നാംനാളിലും മാറാതെ സ്വര്‍ണവില, രാജ്യാന്തരവില താഴേക്ക്

അനക്കമില്ലാതെ വെള്ളിയും

Update:2024-01-24 12:39 IST

Image : Canva

സ്വര്‍ണ വില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് ഇന്ന് 5,780 രൂപയും പവന് 46,240 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നും വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,780 രൂപ.

ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു. തുടര്‍ന്ന് വില മാറ്റമില്ലാതെ തുടരുകയാണ്.

ജനുവരി ഒന്നിനായിരുന്നു കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില, പവന് 47,000 രൂപ. ജനുവരി 18 ആയപ്പോഴേക്കും ഇത് 45,920 രൂപയിലേക്ക് ഇടിഞ്ഞു. ഇക്കാലയളവില്‍ ഗ്രാം വില 5,875 രൂപയില്‍ നിന്ന് 5,740 രൂപയിലേക്കും കുറഞ്ഞു.

കേരളത്തിലെ വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 77 രൂപ. 

ആഗോള വിപണിയില്‍ ഇന്ന്

ഇന്നലെ 2,029 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്പോട്ട് സ്വര്‍ണ വില ഇന്ന് താഴ്ചയിലാണ് വ്യാപാരം തുടരുന്നത്. നിലവില്‍ 2,025 ഡോളറിലാണ് സ്‌പോട്ട് സ്വര്‍ണ വ്യാപാരം തുടരുന്നത്.

Tags:    

Similar News