സൂചകങ്ങള്‍ക്ക് നെഗറ്റീവ് പ്രവണത; 23,500 ല്‍ ഹ്രസ്വകാല പിന്തുണ; ഇന്‍ട്രാഡേ പ്രതിരോധം 23,675

ജനുവരി ആറിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.;

Update:2025-01-07 07:58 IST

നിഫ്റ്റി 388.70 പോയിൻ്റ് (1.62%) ഇടിഞ്ഞ് 23,616.05 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 23,500 ലെവലിന് താഴെ പോയാൽ ഇടിവ് തുടരും..

നിഫ്റ്റി ഉയർന്ന് 24,045.80 ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേ ഉയരമായ 24,089.90 പരീക്ഷിച്ചു. . തുടർന്ന് സൂചിക കുത്തനെ ഇടിഞ്ഞ് 23,551.90 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 23,616.05 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു.

പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, മെറ്റൽ, മീഡിയ, ഓട്ടോ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 308 ഓഹരികൾ ഉയരുകയും 2422 ഓഹരികൾ ഇടിയുകയും 110 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50 യിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് അപ്പോളോ ഹോസ്പിറ്റൽസ്, ടാറ്റാ കൺസ്യൂമർ, ടൈറ്റൻ, എച്ച്സിഎൽ ടെക്

എന്നിവയാണ്. കൂടുതൽ നഷ്ടം ഐടിസി, ടാറ്റാ സ്റ്റീൽ, ട്രെൻ്റ്, ബിപിസിഎൽ എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.

സൂചികയ്ക്ക് 23,500 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ ഇടിവ് ഇന്നും തുടരും. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പിൻവലിക്കൽ (പുൾബായ്ക്ക്) റാലി പ്രതീക്ഷിക്കാം. 23,675 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 23,550 -23,450 -23,3350

പ്രതിരോധം 23,675 -23,780 -23,900

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,500 -23,300

പ്രതിരോധം 24,200 -24,800.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 1066.80 പോയിൻ്റ് നഷ്ടത്തിൽ 49,922.00 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.

സൂചികയ്ക്ക് 49,600 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താ ൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 50,150 ആണ്. ഒരു പുൾബാക്ക് റാലി യാഥാർത്ഥ്യമാകുന്നതിന് സൂചിക ഈ നിലയെ മറികടക്കണം.

ഇൻട്രാഡേ ട്രേഡേഴ്‌സിന്

സപ്പോർട്ട് 50,800 -50,500 -50,200

പ്രതിരോധം 50,150 -50,475 -50,800

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്കു പിന്തുണ 49,600 -48,300

പ്രതിരോധം 50,600 -52,000.

Tags:    

Similar News