ഓഹരി വിപണിയില്‍ ഇടക്കാല തിരുത്തലിന് കളമൊരുങ്ങുന്നു

ഇന്നു രാവിലെ ഉയര്‍ച്ചയില്‍ തുടങ്ങിയ വിപണി പിന്നീട് താഴോട്ടു നീങ്ങിയിട്ടു വീണ്ടും ഉയരാന്‍ തുടങ്ങി

Update: 2020-11-27 05:59 GMT

കോവിഡ് വാക്‌സിന്റെ പേരിലുള്ള ആവേശം മാറി. വിദേശ പണവും സാമ്പത്തിക ഉണര്‍വും വേണം ഇനി വിപണിയെ നയിക്കാന്‍. ഒരു ഇടക്കാല തിരുത്തലിന് കളമൊരുങ്ങുന്നുണ്ട്. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഓഹരി സൂചിക പുനര്‍ ക്രമീകരിച്ചതിനെ തുടര്‍ന്നുള്ള വിദേശ നിക്ഷേപകരുടെ വലിയ നിക്ഷേപ പ്രവാഹം ഇനി അല്‍പം കുറയും. നവംബറില്‍ 58,000 കോടിയിലേറെ രൂപ വിദേശികള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചു. ഇതു പ്രതിമാസ വിദേശ നിക്ഷേപത്തിലെ സര്‍വകാല റിക്കാര്‍ഡാണ്.

ഇന്നു രാവിലെ ഉയര്‍ച്ചയില്‍ തുടങ്ങിയ വിപണി പിന്നീട് താഴോട്ടു നീങ്ങിയിട്ടു വീണ്ടും ഉയരാന്‍ തുടങ്ങി. ബാങ്ക് ഓഹരികള്‍ വലിയ ചാഞ്ചാട്ടം കാണിക്കുന്നു.

മാരുതി സുസുകിയും ഐഷര്‍ മോട്ടോഴ്‌സും ടാറ്റാ മോട്ടോഴ്‌സും ടാറ്റാ സ്റ്റീലും അപ്പോളോ ടയേഴ്‌സും നല്ല ഉയര്‍ച്ച കാണിച്ചപ്പോള്‍ എസ്ബിഐ താഴോട്ടു നീങ്ങി. ഫെഡറല്‍ ബാങ്ക് ഓഹരികള്‍ക്കു വില കൂടി. സ്റ്റീല്‍ വില കൂടുന്നതാണു ടാറ്റാ സ്റ്റീലിനെ സഹായിക്കുന്നത്. റിലയന്‍സ് ഓഹരികള്‍ താണു.

ഡോളര്‍ 11 പൈസ താണ് 73.77 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം 1810 ഡോളറില്‍ നിന്ന് 1807 ഡോളറിലേക്കു താണു.

Tags:    

Similar News