നേട്ടം ഉറപ്പിച്ചു വിപണി

ഇന്നും വിപണിയിൽ ഉണർവ്

Update: 2021-03-02 05:26 GMT

സെൻസെക്സ് 50,000 നു മുകളിൽ ശക്തമായി നിലയുറപ്പിക്കുന്നതു കണ്ടു കൊണ്ടാണ് ഇന്നു വ്യാപാരം തുടങ്ങിയത്. പിന്നീടു മുകളിലേക്കു സാവധാനം നീങ്ങി.

ജപ്പാനിലും ചൈനയിലും ഓഹരികൾ താഴോട്ടു പോയെങ്കിലും ഇന്ത്യ ആവേശം കൈവിട്ടില്ല. ക്രൂഡ് ഓയിൽ വില ബാരലിന് 63 ഡോളറിനു താഴെയായതും വിപണിയെ സഹായിച്ചു.
ഡോളർ വീണ്ടും താണു. 20 പൈസ താണ് 73.34 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്.
ആഗാേള വിപണിയിൽ സ്വർണ വില താഴോട്ടാണ്. ഔൺസിന് 1707 ഡോളർ വരെ താണിട്ട് 1714 ലേക്കു കയറി. കേരളത്തിൽ പവന് 760 രൂപ താണ് 33680 രൂപയായി. ഗ്രാമിനു 95 രൂപ കുറഞ്ഞു. കഴിഞ്ഞ മേയ് 13-നു ശേഷം ആദ്യമാണ് പവന് 34,000 രൂപയിൽ താഴെ വ്യാപാരം നടക്കുന്നത്.
സർക്കാർ കടപ്പത്രങ്ങളുടെ വില അൽപം വർധിച്ചു. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം 6.193 ശതമാനമായി താണു.
എൻഎസ്ഇയിലോ ബിഎസ്ഇയിലോ വ്യാപാരതടസം ഉണ്ടായാൽ ഇടപാടുകളുടെ ക്ലിയറിംഗ് തടസമില്ലാതെ നടത്തുന്നതിനെപ്പറ്റി സെബി എക്സ്ചേഞ്ചുകളുമായും ക്ലിയറിംഗ് കോർപറേഷനുകളുമായും ചർച്ച തുടങ്ങി. കഴിഞ്ഞയാഴ്ച എൻഎസ് ഇയിൽ വ്യാപാരം മുടങ്ങിയപ്പോൾ നിരവധി നിക്ഷേേപകർക്കു വലിയ നഷ്ടമുണ്ടായിരുന്നു.


Tags:    

Similar News