2023ല്‍ മികച്ച തിരിച്ചുവരവ് നടത്തി മ്യൂച്വല്‍ ഫണ്ടുകള്‍; ആസ്തി ₹50 ലക്ഷം കോടി

എസ്.ഐ.പി വഴിയുള്ള പണം ഒഴുക്കാണ് ഈ വളര്‍ച്ചയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചതെന്ന് വിദഗ്ധര്‍

Update:2024-01-08 16:27 IST

2022ലെ മങ്ങിയ പ്രകടനത്തിന് ശേഷം 2023ല്‍ മികച്ച തിരിച്ചുവരവ് നടത്തി മ്യൂച്വല്‍ ഫണ്ടുകള്‍. വ്യവസായം. 2023ല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്ത ആസ്തിയില്‍ 10.9 ലക്ഷം കോടി രൂപ വര്‍ധിച്ചു. ഇതോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 27 ശതമാനം ഉയര്‍ന്ന് 50.78 ലക്ഷം കോടി രൂപയിലെത്തിയതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയുടെ (ആംഫി) കണക്കുകള്‍ വ്യക്തമാക്കി.

ഉയര്‍ച്ച ഈ കാരണങ്ങളാല്‍

ഓഹരി വിപണിയുടെ മുന്നേറ്റം, പലിശ നിരക്കിലെ സ്ഥിരത, ശക്തമായ സാമ്പത്തിക വളര്‍ച്ച എന്നിവയാണ് 2023ല്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന് കരുത്തായത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്.ഐ.പി) വഴിയുള്ള പണം ഒഴുക്കാണ് ഈ വര്‍ഷത്തെ വ്യവസായത്തിലെ വളര്‍ച്ചയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍വര്‍ഷം 71,000 കോടി രൂപയുടെ നിക്ഷേപം നടന്നപ്പോള്‍ 2023ല്‍ ഇത് 2.7 ലക്ഷം കോടി രൂപയായി.

രണ്ട് വര്‍ഷങ്ങളിലെ ഇടിവിന് ശേഷം

2022ല്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 5.7 ശതമാനം വളര്‍ച്ചയോടെ 2.65 ലക്ഷം കോടി രൂപയുടെ വര്‍ധന മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ 2022ല്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്ത മൊത്തം ആസ്തി 39.88 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഇടിവിന് ശേഷമാണ് 2023ല്‍് മ്യൂച്വല്‍ ഫണ്ട് വ്യവസായം മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

Tags:    

Similar News