പേയ്ടിഎമ്മിന് എതിരാളിയായി ഓഹരി വിപണിയിലേക്ക് ഒരു കമ്പനി കൂടി, ബിസിനസില്‍ കളിമാറും
700 കോടി രൂപയാണ് ഐ.പി.ഒ വഴി കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്
മൊബൈല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ വണ്‍ മൊബിക്വിക്ക് സിസ്റ്റംസ് ലിമിറ്റഡിന്റെ (One Mobikwik Systems) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) സെബി അനുമതി. പുതു ഓഹരികളിറക്കി 700 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
ബിസിനസ് വളര്‍ത്താന്‍ മെഷീന്‍ ലേണിംഗും എ.ഐയും
പേയ്ടിഎം ഓഹരിക്ക് മുന്നേറ്റം
പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സാണ് ഈ മേഖലയില്‍ നിന്ന് ഓഹരി വിപണിയിലേക്ക് എത്തിയിട്ടുള്ള കമ്പനി. 2021ല്‍ ലിസ്റ്റ് ചെയ്ത ഓഹരിയുടെ ഐ.പി.ഒ വില 2,150 രൂപയായിരുന്നെങ്കിലും ലിസ്റ്റിംഗില്‍ വില 27 ശതമാനം താഴേക്ക് പോയിരുന്നു. പിന്നീട് ഇതു വരെ ഓഹരി ആ നിലവാരത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഐ.പി.ഒ വിലയേക്കാള്‍ 56 ശതമാനം താഴെയാണ് ഓഹരിയുടെ നിലവിലെ വ്യാപാരം. ഇന്ന് അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് 683.45 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ ഓഹരിയുടെ റേറ്റിംഗ് ഉയര്‍ത്തിയിരുന്നു. ഓഹരികള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഉപദേശമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.