ഈ ലോജിസ്റ്റിക്‌സ് കമ്പനി ഓഹരി ഇനിയും ഉയര്‍ന്നേക്കാമെന്ന് മോത്തിലാല്‍ ഓസ്വാള്‍ !
500 രൂപയില്‍ താഴെയുള്ള ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് 124 ശതമാനം റിട്ടേണ്‍.
ഒരു മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് വരും ദിനങ്ങളിലും നിക്ഷേപകര്‍ക്ക് മികച്ച റിട്ടേണ്‍ നല്‍കുമെന്ന് മോത്തിലാല്‍ ഓസ്വാള്‍. വിആര്‍എല്‍ ഇന്‍ഫ്രാലോജിസ്റ്റിക്‌സ് (VRL Logistics Ltd) കമ്പനി ഓഹരിയാണ് ഇക്കഴിഞ്ഞ വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് 124 ശതമാനം റിട്ടേണ്‍ സമ്മാനിച്ചത്. വരും ദിനങ്ങളിലും ഓഹരി മികച്ച വളര്‍ച്ച നേടിയേക്കുമെന്നാണ് ഇവരുടെ നിഗമനം.
540 രൂപ വരെ സ്റ്റോക്ക് ഉയര്‍ന്നേക്കുമെന്നാണ് മോത്തിലാല്‍ ഓസ്വാളിന്റെ റിപ്പോര്‍ട്ടുകള്‍. നിലവില്‍ (നവംബര്‍ 25) 483.90 രൂപയ്ക്കാണ് സ്റ്റോക്ക് ട്രേഡിംഗ് നടത്തുന്നത്. എന്നാല്‍ കമ്പനിയുടെ പുതിയ പദ്ധതികളും വിവിധ പ്രദേശങ്ങളിലേക്കുള്ള ബിസിനസ് വ്യാപിപ്പിക്കലുമെല്ലാം വരും മാസങ്ങളില്‍ വളര്‍ച്ചയ്ക്ക് പ്രയോജനം ചെയ്‌തേക്കുമെന്നും മോത്തിലാല്‍ ഓസ്വാളിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ബി2ബി ബിസിനസില്‍ ഉയര്‍ന്ന മാര്‍ജിന്‍ ലക്ഷ്യത്തോടെ അതിന്റെ ശൃംഖല പുതിയ വിപണികളിലേക്ക് വികസിപ്പിക്കുന്നതായി കമ്പനി തങ്ങളുടെ കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ പാദത്തിലേക്കാള്‍ 19% വരുമാനം കമ്പനി നേടുമെന്നുമാണ് വിദഗ്ധരുടെ പ്രതീക്ഷ.അടുത്ത രണ്ട് വര്‍ഷം മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധ്യതയുണ്ടെന്നതാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ നിരീക്ഷിക്കുന്നത്.
(ഇത് മോത്തിലാല്‍ ഓസ്വാള്‍ മാധ്യമങ്ങളുമായി പങ്കുവച്ച റിപ്പോര്‍ട്ടിനെ അധികരിച്ച് തയ്യാറാക്കിയത്. ധനം ഓണ്‍ലൈന്‍ റെക്കമെന്റേഷനല്ല)