അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക്, കാരണം ഇതാണ്

ഡയമണ്ട് നിര്‍മാണം, ഇറക്കുമതി-കയറ്റുമതി എന്നീ മേഖലകളിലാണ് ഗൗതം ജെംസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്

Update:2022-12-27 16:14 IST

Photo : Canva

ഈ വര്‍ഷം നിക്ഷേപകര്‍ക്ക് വലിയ നേട്ടം നല്‍കിയ ഓഹരികളാണ് ഗൗതം ജെംസ് ലിമിറ്റഡിന്റേത് (Gautam Gems Ltd).Gautam Gems Ltd കഴിഞ്ഞ ആറുമാസം കൊണ്ട് കമ്പനി ഓഹരികള്‍ ഉയര്‍ന്നത് 90 ശതമാനത്തിലധികമാണ്. ഡയമണ്ട് (Rough and Polished) നിര്‍മാണം, ഇറക്കുമതി-കയറ്റുമതി എന്നീ മേഖലകളിലാണ് ഗൗതം ജെംസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

റിനീവബിള്‍ എനര്‍ജി മേഖലയിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ഗൗതം ജെംസ്. ഈ വാര്‍ത്ത വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. അതായത് നിലവില്‍ ഒരു നിക്ഷേപകരും ഗൗതം ജെംസ് ഓഹരികള്‍ വില്‍ക്കുന്നില്ല. സോളാര്‍ എനര്‍ജി, വിന്‍ഡ് മില്‍ എന്നീ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനാണ് ഗൗതം ജെംസിന്റെ തീരുമാനം.

ചെറു ഓഹരികളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന പ്രമുഖ നിക്ഷേപകനായ അയൂബ് മൊഹമ്മദ് യാക്കൂബാലി കഴിഞ്ഞ ദിവസം കമ്പനിയുടെ 79,695 ഓഹരികള്‍ വാങ്ങിയിരുന്നു. 17.90 രൂപ നിരക്കില്‍ 14.26 ലക്ഷം രൂപയാണ് അദ്ദേഹം ഈ സ്റ്റോക്കില്‍ നിക്ഷേപിച്ചത്. നിലവില്‍ 18.60 രൂപയാണ് ഗൗതം ജെംസ് ഓഹരികളുടെ വില.

Tags:    

Similar News